Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
അങ്കിൾ വരാറായോ??? ഓ ഇല്ലടാ രണ്ടാഴ്ച അല്ലേ ആയുള്ളൂ പോയിട്ട്. ഇനി ഇപ്പോൾ രണ്ട് മൂന്നാഴ്ച കഴിയും വരാൻ.
ആഹ് ശെരി ചേച്ചി...എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ?? ഇരുട്ടാകുന്നു.
അതും പറഞ്ഞു ഞാൻ ഇറങ്ങി.
വീട്ടിൽ പോയി ആഹാരം ഒക്കെ കഴിച്ചു കിടന്നു. അഖിയുടെ കാര്യം ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ അവന്റെ ഫോൺ വന്നു.അവൻ ബാംഗ്ലൂർ എത്താറാകുന്നു.നാളെ വണ്ടർലായിൽ പോയിട്ട് തിങ്കളാഴ്ച വെളുപ്പിനെ മടങ്ങും എന്നു പറഞ്ഞു.രാത്രിയോടെ വീട്ടിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞു. കൂടെ കൂട്ട്കാർ ഉള്ളത് കൊണ്ട് അവൻ പെട്ടെന്ന് ഫോൺ വെച്ചു. പിന്നെ ഏതായാലും ഏട്ടനെ വിളിക്കാൻ പോയില്ല ഉച്ചയ്ക്ക് ഞാൻ വിളിച്ചിട്ട് കട്ട് ചെയ്ത ആൾ ആണ് ഇത് വരെയൊന്നു തിരിച്ചു വിളിച്ചത് പോലും ഇല്ല.ആ വിളിക്കണ്ട. എനിക്കിപ്പോൾ എന്താ???അങ്ങനെ അഖിയെ കുറിച്ച് ആലോചിച്ചു ഞാൻ കിടന്നുറങ്ങിപോയി.
പിറ്റേ ദിവസം ഞായറാഴ്ച സാധാരണ പോലെ പോയി. മക്കളുടെയും അമ്മയുടെയും കൂടെ കളിച്ചും ചിരിച്ചും വിശേഷങ്ങൾ പറഞ്ഞും ഒക്കെ അങ്ങ് പോയി. അന്ന് രാത്രി ആഹാരം കഴിഞ്ഞു ഞാൻ മക്കളെ ഉറക്കിയ ശേഷം കുറച്ചു നേരം TV കണ്ടുകൊണ്ടിരുന്നു.അപ്പോൾ ആണ് പത്തു മണി ആകാറായിട്ടും ഏട്ടൻ ഇത് വരെ വന്നില്ലല്ലോ എന്നോർത്തത്. നേരത്തെ വരാം എന്ന് പറഞ്ഞു പോയ ആൾ ആണ്.സുധി ഏഴു മണി അയപ്പോൾ വന്നു കാർ എടുത്തിട്ട് ഏട്ടനെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു. അതും ആലോചിച്ചു ഇരുന്നപ്പോൾ മുറ്റത്ത് ഹോൺ അടി കേട്ടു. ഞാൻ ഓടിപ്പോയി ഗേറ്റ് തുറന്നു. കാർ മുറ്റത്തേക്ക് കയറിയതും നിലത്തുറയ്ക്കാത്ത കാലുകളോടെ ഏട്ടൻ ഇറങ്ങി
💬 Comments
View all comments