0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.5K

പിന്തിരിപ്പിച്ച കഥ ഒക്കെ ചേച്ചിക്ക് അറിയാമല്ലോ???അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു ഞാൻ എല്ലാം ഒന്ന് മറന്നു ഗീതുവിനെ കല്യാണം കഴിച്ചത്.ഗീതുവിനെ കല്യാണം കഴിച്ചെങ്കിലും അവളെ മനസ്സ് തുറന്നു സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മനസ്സിൽ എന്നും സുനിത മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ മദ്യപിച്ചു വരുന്ന ദിവസങ്ങളിൽ എന്റെ കൂടെ ഉള്ള ഗീതുവിൽ സുനിതയെ ആണ് ഞാൻ കണ്ടത്. പിന്നെ പതിയെ പതിയെ ഭാര്യയുടെ സ്ഥാനം ഞാൻ ഗീതുവിന് കൊടുത്തു.
അതൊക്കെ പഴയ കഥകൾ അല്ലേ സുധി?? പണ്ട് സ്നേഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഭർത്താവ് ഉപേക്ഷിച്ചു ഒരു കുട്ടി ഉള്ള പെണ്ണിന്റെ പുറകിന് പോകുന്നത് ശെരിയാണോ???
ഭർത്താവ് ഉപേക്ഷിച്ച കഥ മാത്രമല്ലേ ചേച്ചിക്കറിയൂ??? എന്തിനാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലല്ലോ????
ഇല്ല...
സുനിതയും ഞാനും എല്ലാം പറഞ്ഞവസാനിപ്പിച്ചു അധികം താമസിക്കാതെ അവളുടെ കല്യാണം കഴിഞ്ഞു. പക്ഷേ കല്യാണം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ ആണ് അവൾ ഗർഭിണി ആണെന്നും എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും അവൾ അറിഞ്ഞത്. അവൾ പക്ഷേ ആരെയും അറിയിക്കാതെ മുന്നോട്ട് കൊണ്ട് പോയി. അവസാനം മാസം തെറ്റി പ്രസവിച്ചത് കാരണം അവരുടെ വീട്ടിൽ എല്ലാവർക്കും സംശയം ആയി. പക്ഷേ അവളുടെ ഭർത്താവ് അതൊന്നും വിശ്വസിച്ചില്ല. അയാൾ അയാളുടെ കുഞ്ഞ് ആണെന്നു തന്നെ വിശ്വസിച്ചു. പക്ഷേ കുഞ്ഞ് വളരും തോറും അവരുടെ വീട്ടിൽ ആരുടേയും മുഖഛായ ഇല്ലാത്തത് അവിടുത്തെ പ്രായമായ സ്ത്രീകൾ വീണ്ടും പ്രശ്നം ആക്കി. അവസാനം അവരുടെ ഒക്കെ സമാധാനത്തിനു വേണ്ടി അവളുടെ ഭർത്താവ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ അത് അയാളുടെ കുഞ്ഞല്ല എന്നും

💬 Comments

View all comments