0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.4K

ചതിക്കുന്നത് തെറ്റല്ലേ??? അല്ല നിന്റെ കാര്യങ്ങൾ ഒന്നും നോക്കാത്ത നിന്നെ സ്നേഹിക്കാത്ത ഒരു പെണ്ണ് ആയിരുന്നു അവൾ എങ്കിൽ ഞാൻ ഇത്‌ പറയില്ലായിരുന്നു. എന്റെ ജീവിതം കൂടി ഓർത്തു കണ്ണിൽ ഒരല്പം നനവോടെ ഞാൻ അവനോടു ചോദിച്ചു.
ഓ അവൾ ഇന്ന് ഇങ്ങോട്ട് വന്നപ്പോളെ എനിക്ക് തോന്നിയിരുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടാക്കും എന്ന്. ഇന്ന് ഞാൻ ശെരിയാക്കുന്നുണ്ട്.
ഒന്ന് വെറുതെ ഇരിക്ക് സുധി. അവൾ എന്നോടൊന്നും പറഞ്ഞിട്ടില്ല. ഇന്നലെ ഞാൻ വന്നപ്പോൾ അമ്മ പറഞ്ഞതാ. പിന്നെ നീയും സുനിതയും തമ്മിൽ ഉള്ള ബന്ധം എനിക്ക് പണ്ടേ അറിയാമല്ലോ?? അത് പറഞ്ഞത് നിന്റെ ഗോപി സാറും. അല്ലാതെ ഗീതു ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല സുധി... നീ ഞാൻ ചോദിച്ചതിന് ഒരു മറുപടി താ...ഞാൻ ശബ്ദം ഒന്ന് ഉയർത്തി.
പെട്ടെന്ന് സുധിയുടെ കണ്ണുകൾ നിറഞ്ഞു. ചേച്ചിക്കറിയാമോ പണ്ട് ഞാൻ സുനിതയെ എന്റെ ജീവനെപ്പോലെ സ്നേഹിച്ചതാ. നാട്ടുകാർ എല്ലാം അവളെ പറ്റി മോശം പറഞ്ഞാലും എനിക്ക് പറയാൻ പറ്റില്ല. കാരണം അവൾ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ആദ്യമായി അവളുടെ മനസ്സും ശരീരവും അവൾ സമർപ്പിച്ചത് എനിക്കായിരുന്നു.അവസാനം ഒറ്റ മോൾ ആയ അവളെ വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് കെട്ടിച്ചു തരില്ല എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞതാ. പക്ഷേ അന്ന് രാത്രി അവളുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നെ അവൾ എല്ലാം മറക്കണം എന്ന് പറഞ്ഞു എന്റെ മുന്നിൽ വന്നു കരഞ്ഞു. എന്റെ അമ്മയും ഗോപി സാറും ഒക്കെ അന്ന് എന്നെ ആ ബന്ധത്തിൽ നിന്നു

💬 Comments

View all comments