Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]
ശരീരം മോഹിച്ചാണോ എന്നവൾ ചിന്തിച്ചു നിന്നതും ഫോൺ ബെല്ലടിക്കുന്നതവൾ കേട്ടു.
സ്മിത.. ഹലോ! ആരാണ്?
ഞാനാണ് വിപിൻ..
സ്മിതക്ക് വിപിന്റെ ശബ്ദം കേട്ടപ്പോൾ വല്ലാത്ത സന്തോഷവും ദേഷ്യവും സങ്കടവും ഒക്കെ തോന്നി..
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... എന്തിനാ വിളിച്ചത് ?
വിപിൻ... എന്റെ പെണ്ണിനോട് സംസാരിക്കാൻ..
അവൻ ഒരു കൊഞ്ചലോടെ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ഉള്ളിലെ ദേഷ്യം അലിഞ്ഞു പോകുന്നത് പോലെ അവൾക്കു തോന്നി.
സ്മിത.. നിന്റെ പെണ്ണോ? ആര്?
അവൾ ദേഷ്യത്തിൽ എന്ന പോലെ ചോദിച്ചു.
വിപിൻ.. നീ തന്നെ... എന്റെ പെണ്ണ് എന്റെ മാത്രം പെണ്ണ്...
അവൻ പ്രേമത്തോടെ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾ വല്ലാതെ നാണിച്ചു പോയി..
അവൾ അല്പം നാണത്തോടെ ചോദിച്ചു ആരു പറഞ്ഞു ഞാൻ നിന്റെ പെണ്ണാണെന്ന്?
വിപിൻ.. ഈ ഭൂമിയും നീലാകാശവും കടലും പറഞ്ഞു നീ എന്റെ പെണ്ണാണെന്ന്..
അല്പം സാഹിത്യവും കൂടി കലർത്തിയുള്ള അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ ദേഷ്യം അലിയിച്ചു കളഞ്ഞു..
ആ സംഭാഷണം അവസാനിക്കുമ്പോൾ സ്മിത പൂർണമായും മനസ്സുകൊണ്ട് വിപിന്റെ സ്വന്തമായി കഴിഞ്ഞിരുന്നു...
എങ്കിലും അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുറ്റബോധം നിഴലിച്ചു നിന്നതവൾ വിപിനോട് പങ്കുവച്ചു..
സ്മിത.. നമ്മുടെ ഈ ബന്ധം മോൾ അറിഞ്ഞാൽ?
വിപിൻ... അവൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയും അവൾ നിന്റെ മാത്രം മകളല്ല എന്റെയും കൂടിയാണ്..
അവന്റെ കരുതലോടുള്ള വാക്കുകൾ കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി..
ആ ദിവസം അങ്ങനെ കടന്നു പോയി..
അന്നു മുതൽ സ്മിത വിപിൻ പറഞ്ഞത് പോലെ അവന്റെ മാത്രം
💬 Comments
View all comments