0%

Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]

Author : kkstories Read All Parts 4.3K

എല്ലാ അർത്ഥത്തിലും എനിക്ക് ഈ ബന്ധം അവസാനിപ്പിക്കണം...

രാജേന്ദ്രൻ അത്ഭുതത്തോടെ അവളെ നോക്കി ചോദിച്ചു എന്ന് വച്ചാൽ...

അവൾ വിറക്കുന്ന ചുണ്ടുകളോടെ പറഞ്ഞു നിയമപരമായി ബന്ധം പിരിയണം.. അതു പറഞ്ഞവൾ മുറിയിലേക്ക് പോയതും അയാൾ അവിടെ സ്തംഭിച്ചിരുന്നു..

അന്നു രാത്രി അയാൾ അവൾക്കുണ്ടായ മാറ്റങ്ങൾ ഓർത്തു കിടന്നു..

പിറ്റേന്ന് കാലത്ത് അയാൾ ഓഫീസിലേക്കെന്നു പറഞ്ഞു പോയത് നേരെ വിപിന്റെ അടുത്തേക്കായിരുന്നു...

രാജേന്ദ്രനെ കണ്ടതും വിപിൻ അയാളെ സത്കരിക്കാൻ മടിച്ചില്ല...

ചൂട് പിടിച്ചാണ് അയാൾ വന്നതെന്ന് മനസിലാക്കിയ വിപിൻ അയാളെ തണുപ്പിക്കാൻ രണ്ടു ബീയർ തന്നെ കൊടുത്തു സത്കരിച്ചു ..

ആദ്യത്തെ ബോട്ടിൽ ഉള്ളിൽ ചെന്നപ്പോഴേക്കും അയാൾ സ്വയം മറന്ന് സംസാരിക്കാൻ തുടങ്ങി..

അയാൾ തലേന്ന് സ്മിതയുമായി സംസാരിച്ച കാര്യങ്ങൾ അവനുമായി പങ്കുവച്ചു കൊണ്ട് ചോദിച്ചു...

എന്റെ ഭാര്യയും വിപിനും തമ്മിൽ എന്താണ് ബന്ധം?

വിപിൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യം കേട്ടപാടെ അവൻ പറഞ്ഞു..

എനിക്ക് സ്മിതയെ ഇഷ്ടമാണ്.. അവൾക്കെന്നെയും.. പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന നല്ല രണ്ട്  സുഹൃത്തുക്കൾ ആണ് ഞാനും  സ്മിതയും.....

രാജേന്ദ്രൻ... അപ്പോൾ നിങ്ങൾ തമ്മിൽ മറ്റൊരു ബന്ധവും ഇല്ലന്നാണോ പറയുന്നത്? രാജേന്ദ്രൻ ചോദിച്ചു..

വിപിൻ... എന്താ രാജേട്ടൻ ഉദ്ദേശിക്കുന്നത്? ഒന്നും അറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു.. അയാൾ തന്റെ ചോദ്യത്തിന് മുന്നിൽ നിന്നു കുഴങ്ങുന്നത് കണ്ടു വിപിൻ ചിരി ഉള്ളിലൊതുക്കി കൊണ്ട് ചോദിച്ചു എന്താന്ന് വച്ചാൽ തുറന്നു പറഞ്ഞേക്ക്...

രാജേന്ദ്രൻ... അവൾക്ക് ഡിവോഴ്സ് വേണമെന്നാണ് അവൾ പറയുന്നത്..

വിപിൻ... അതിന്റെ കാരണവും അവൾ തന്നെ പറഞ്ഞില്ലേ? അവൻ ഒരു നേരിയ ചിരിയോടെ ചോദിച്ചു ..

💬 Comments

View all comments