Chapter Title : സ്മിതയുടെ പുതുജീവിതം 1 [Chithra lekha]
തല്ക്കാലം മകൾ ഇതൊന്നും അറിയേണ്ട ..
രാജേന്ദ്രൻ.. എന്താ ഇപ്പോൾ ഇങ്ങന പറയാൻ ഉള്ള കാര്യം എന്ന് നിനക്ക് പറഞ്ഞു കൂടെ?
സ്മിത... ഞാൻ ഒരു സ്ത്രീ ആണെന്ന തോന്നൽ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അവൾ ചോദിച്ചതിന്റെ അർത്ഥം അറിയാതെ അയാൾ അവളെ നോക്കി ഇരുന്നു...
മനസ്സിലായില്ല അല്ലേ? സ്വന്തം ഭാര്യയെ മനസ്സിലാക്കാൻ പോലും ശ്രമിക്കാത്ത നിങ്ങൾ ഒരു സ്വാർഥൻ ആയിരുന്നു...
നിങ്ങൾക്ക് വേണ്ടത് എന്റെ ശരീരം ആയിരുന്നു അതു നിങ്ങൾക്ക് തോന്നുമ്പോൾ ഒക്കെയും എന്റെ അനുവാദം കൂടാതെ തന്നെ അനുഭവിച്ചു കൊണ്ട് നിങ്ങൾ അതിൽ ആനന്ദം കണ്ടു...
മകൾ പോകുന്നതിനൊപ്പം ഞാനും ഇവിടെ നിന്നു പോകും..ഇനിയും എനിക്കീ ബന്ധം തുടരാൻ താല്പര്യം ഇല്ല... അവൾ പറഞ്ഞു..
രാജേന്ദ്രൻ... കുറച്ചു സമയം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം പറഞ്ഞു .. നീ പറഞ്ഞതെല്ലാം ശരിയാണ് ആദ്യമായ് നിന്നെ കണ്ടപ്പോൾ തന്നെ നിന്നെ സ്വന്തമാക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം തോന്നി..
അങ്ങനെ ഞാൻ നിന്നെ വിവാഹം കഴിച്ചു നമുക്ക് മകളും ജനിച്ചു...
മകൾ വളർന്നു വരുന്നതിനൊപ്പം നമ്മുടെ ദാമ്പത്യത്തിലും അകലം വന്നു തുടങ്ങി...
അയാൾ സമർത്ഥമായി അവളോടുള്ള താല്പര്യം കുറഞ്ഞതിനെ അങ്ങനെ വിശേഷിപ്പിച്ചു.. ഇപ്പോൾ ഇവിടെ വരെ എത്തി.. എനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രം..
അവൾ അത് കേട്ട് അയാളുടെ മുഖത്തേക്ക് നോക്കിയതും അയാൾ പറഞ്ഞു.. നിനക്ക് ഈ വീട്ടിൽ തന്നെ തുടർന്നും താമസിക്കാം നിന്റെ കൂടെ വീടാണിത് എന്റെ ഭാര്യ ആയിട്ടല്ല എന്ന് മാത്രം...
അവൾ ഒരു നിമിഷം നിശബ്ദമായി ഇരുന്ന ശേഷം പറഞ്ഞു
💬 Comments
View all comments