Chapter Title : സ്നേഹ മഹി [ഫൗസിയ]
നടന്നു..
സ്നേഹമോൾടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു.. വല്യ പരാതിയൊന്ന്നുമില്ലാതെ കുറച്ചുകാലം പോയി എന്നാൽ ഇപ്പോൾ കുറച്ചു കാലമായി അവളുടെ ഭർത്താവ് ശരത്തിന്റെ വീട്ടുകാരിൽ നിന്നും പലകുത്തു വാക്കുകളും കേൾക്കാൻ തുടങ്ങി..
കാരണം വേറെയൊന്നുമല്ലായിരുന്നു ഒരു കുഞ്ഞിക്കാല് കാണാത്തോണ്ടുള്ള പരാതികൾ അത് കൂടിക്കൂടി വന്നപ്പോയാണ് മകൾ സ്നേഹ കാര്യം അച്ഛനെ അറിയിക്കുന്നത്..
അവൾക്കതു അമ്മയോട് പറയാൻ പേടിയായിരുന്നു.. അവർ മകളെ തന്നെ കുറ്റം പറയുമെന്നുള്ള തോന്നൽ.. ആദ്യകാലത്തെല്ലാം അവളുടെ ഭർത്താവ് ശരത് അവളുടെ കൂടെയുണ്ടായിരുന്നു ഇപ്പോൾ അവന്റെ വീട്ടുകാരുടെ കുറ്റം പറച്ചിലിൽ ആയാളൊന്നും മിണ്ടാതെയായി..
കുട്ടികൾ ഇല്ലാത്കരണത്താൽ അവർ ഡോക്ടറെ കണ്ടിരുന്നു എങ്കിലും ട്രീത്മെന്റിനു ശരത് റെഡി അല്ലായിരുന്നു അവനു കുഴപ്പമൊന്നുമില്ല എന്നായിരുന്നു അവന്റെ അഭിപ്രായം.. എന്നാൽ എല്ലാ ടെസ്റ്റുകളും നടത്തിയതും സ്നേഹ ഗർഭം ധരിക്കാൻ ഒരു കുഴപ്പവുമില്ല എന്നായിരുന്നു.. ശരത്തിനു മാത്രമാണ് എന്തോ ചില തകരാറുകൾ ഉള്ളത്.. എന്നാൽ അവനതിപ്പോഴും സമ്മതിക്കുന്നില്ല..
അവസാനം ശരത്തും തന്നെ എതിർത്തു പറയാൻ തുടങ്ങ്യപോയാണ് ഈ കാര്യം അവൾ അച്ഛനെ അറിയിക്കുന്നത്..
കാര്യങ്ങൾ അറിഞ്ഞ മഹി മകളെ സമാധാനിപ്പിച്ചു.. കല്യാണം കഴിഞ്ഞിട്ട് കൂടുതലൊന്നുമായില്ലയോ ഇനിയും സമയമുണ്ടല്ലോ എല്ലാം ശെരിയായിക്കോളും..
അപ്പോൾ സ്നേഹ പറയുന്നത് ഞാൻ കാത്തിരിക്കാൻ തയ്യാറാണച്ചാ പക്ഷെ ശരത്തിന്റെ വീട്ടുക്കാരാണ് പ്രശനം..
മകളുടെ സങ്കടം കേട്ടപ്പോൾ ഇനി എന്ത് ചെയ്യുമെന്ന് മഹി ആലോചിച്ചു എന്തായാലും ശരത്തിനെ കണ്ടോന്നു കാര്യങ്ങൾ സംസാരിക്കാം..
എന്നാൽ ശരത്തിൽ നിന്നും കിട്ടിയ പ്രതികരണം ഒട്ടും തൃപ്തികരമല്ലായിരുന്നു.. അവനു അവളെ ഇഷ്ടക്കുറവൊന്നുമില്ല എന്നാലും അവന്റെ വീട്ടുകാരുടെ മുന്നിൽ അവനും പിടിച്ചു നിൽക്കാനാവുന്നില്ല എന്നായിരുന്നു..
💬 Comments
View all comments