Chapter Title : സ്നേഹ മഹി [ഫൗസിയ]
അയ്യോ അച്ഛാ എന്നാലും നമ്മളെങ്ങിനൊക്കെ പറഞ്ഞാൽ അവർ വിശ്വസിക്കുമോ.?
അതെന്താമോളെ എന്നെ കണ്ടാൽ അത്രക്ക് പ്രായം തോന്നിക്കുമോ..
അതല്ല അച്ഛാ എങ്ങാനും നമ്മളുടെ കള്ളത്തരം അവരറിഞ്ഞാൽ ഈ ശ്രമം വെറുതെ ആവുലെ..
അതൊക്കെ നമുക്ക് അവിടെ ചെന്ന് നോക്കിട്ടു ആലോചിക്കാം എന്തയാലും നമ്മൾ ഇത്രയും കഷ്ടപ്പെട്ടതല്ലെ ഡോക്ടർക്കു കാര്യം പറഞ്ഞാൽ മനസ്സിലായിക്കൊള്ളും..
എന്നാലും അച്ഛാ..?
എന്താ മോളെ ഇത്രയൊക്കെ നീ ക്ഷമിച്ചില്ലേ ഇനി ഇങ്ങിനിരു നാടകം കൂടി ചെയ്തു നോക്കാം ഒരു നല്ലങ്കാര്യത്തിനല്ലേ നമ്മളെ ദൈവം കൈവിടില്ല അച്ഛനുറപ്പുണ്ട്..
ശെരിയാണച്ചാ എന്റെ പ്രശനം അച്ഛന് മാത്രമല്ലേ അറിയൂ അച്ഛന് മാത്രമല്ലേ എന്നെ സഹായിക്കാൻ പറ്റു അപ്പോ അച്ഛന്റെ തീരുമാനങ്ങൾ എല്ലാത്തിനും ഞാൻ കൂടെ നിക്കണ്ടേ..
ആ നീ ഒന്നുകൊണ്ടും ടെൻഷനാവണ്ട നമ്മുടെ അവസ്ഥ ഡിക്ടറോട് പറഞ്ഞാൽ അവർക്കു മനസ്സിലാകും നമ്മളെ സഹായിക്കും..
പിന്നെയും ഓരോ കാര്യങ്ങൾ സംസാരിച്ചു അവർ ഏകദേശം പകുതി ദൂരം കഴിഞ്ഞു..
ടൗണിൽ അടുത്ത ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു അവർ രണ്ടരയോടെ അവിടെ എത്തി..
ഇറങ്ങുന്ന മുന്നേ മഹി ഒന്നുടെ മോളോട് കാര്യങ്ങൾ ഓർമിപ്പിച്ചു.. . മോളെ നമ്മളുടെ അവസ്ഥ ഡോക്ടറോട് പറയുന്ന വരെ ഇനി മോൾ എന്നെ അച്ഛന്നു വിളിക്കണ്ട അവര് കേട്ടാൽ സംശയമാകും..
അപ്പോൾ പിന്നെ ഞാനെന്ത് വിളിക്കും? എട്ടാന്നു വിളിച്ചോ അല്ലെങ്കിൽ മഹിയേട്ടന്ന് അവരുള്ളപ്പോൾ മാത്രം...
എന്താ മോളെ റെഡിയല്ലേ..
ആ അച്ഛാ... ഞാൻ വിളിച്ചോളാം എന്നാലും ഇടയ്ക്കു ഞാൻ അറിയാതെ വിളിച്ചു പ്പോകുമോന്ന പേടി..
എന്റെ മോളെ ഇത്ര നേരം നമ്മൾ പറഞ്ഞതും നി മറന്നോ
💬 Comments
View all comments