Chapter Title : സ്നേഹ വീട് [Iblees]
ഞാൻ പയ്യെ കണ്ണ് തുറന്നപ്പോൾ വിമാനം മംഗലാപുരം എയർപോർട്ടിൽ ലാൻഡ് ആയിരിക്കുന്നു.
പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു എമിഗ്രേഷൻ പരിപാടിയൊക്കെ കഴിഞ്ഞു ലഗേജ് എല്ലാം എടുത്തു ഞാൻ പുറത്തേക്ക് ഇറങ്ങി..
എയർപോർട്ട് നിറയെ ആളുകൾ.. സ്വന്തക്കാരെയും ബന്ധുക്കരെയും കാത്തു അവരടെ ആളുകൾ പ്രതീക്ഷയോടെ കാത്തു നിൽക്കുന്നു
എനിക്ക് വേണ്ടി കാത്ത് നിൽക്കാൻ ആരുമുണ്ടായില്ല.... ഇന്നലെ വീട്ടിൽ നിന്ന് വിളിച്ചപ്പോ സജിന പറഞ്ഞതാ ഇക്കാക്ക എയർപോർട്ടിൽ വിളിക്കാൻ വരാമെന്ന് ഞാനാണ് പറഞ്ഞത് വേണ്ടാന്ന് വേറെ ഒന്നും കൊണ്ടല്ല ഉൾപ്രേദേശമായത്കൊണ്ട് തെന്നെ അവർക്ക് അവിടന്ന് ടാക്സിയൊക്കെ വിളിച്ചു വരാനുള്ള ബുദ്ധിമുട്ട് ഓർത്തതുകൊണ്ട് പറഞ്ഞതാണ്.. പക്ഷെ ഇപ്പോ ആലോചിക്കുമ്പോ അവർ എന്നെയും കാത്തു ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..
വീട്ടിലേക്ക് എല്ലാ ദിവസവും ഞാൻ വിളിക്കുമായിരുന്നു ഒരു മണിക്കൂർ എങ്കിലും ഉമ്മയോടും സജിമോളോടും സംസാരിച്ചില്ലെങ്കിൽ പിന്നെ ഉറങ്ങാൻ കഴിയില്ല അവർക്കും അങ്ങനെ തെന്നെ
ഞാൻ ഗൾഫിലേക്ക് പോയ നാളുകളിൽ എന്നെ പിരിഞ്ഞ വിഷമം ഉമ്മക്കും പെങ്ങൾക്കും വല്ലതെ ഉണ്ടായിരുന്നു അതൊക്കെ മാറാൻ കുറെ സമയമെടുത്ത് അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങളുടേത്.....
എയർപോർട്ടിൽ നിന്ന് പുറത്ത് ഇറങ്ങി ടാക്സി പിടിച്ചു വീട് ലക്ഷ്യമാക്കി കാർ കുതിച്ചു പാഞ്ഞു...
വണ്ടി ഓടി കുറച്ചു കഴിഞ്ഞപ്പോൾ ടാറിട്ട റോഡിൽ നിന്നും മണ്ണിട്ട വഴിയിലൂടെ സഞ്ചരിച്ചു തുടങ്ങി..കാടുപോലെ പിടിച്ചു കിടക്കുന്ന വഴികളിലൂടെ വണ്ടി നീങ്ങികൊണ്ടിരുന്നു ...
അവസാനം ഒരു ഓടിട്ടാ വീടിന്റ് മുൻപിൽ കൊണ്ട് വണ്ടി ബ്രേക്ക് ഇട്ടു....
ഉൾപ്രദേശമായതുകൊണ്ട് തന്നെ വീടുകൾ എല്ലാം കുറവായിരുന്നു അക്കെ ചുറ്റുവട്ടത്തായി 2'3 വീടുകൾ ഉള്ളു..
വണ്ടിയിൽ ശബ്ദം കേട്ട് സജിമോൾ
💬 Comments
View all comments