0%

Chapter Title : സ്നേഹം [Angel]

Author : Kambikathakal Read All Parts 77

പാവം.. ഒരു കുത്തുവാക്കു പോലും പറയാതെ ആശ്വസിപ്പിക്കുകയാണ് തന്റെ മകനെ.. ഒരുപക്ഷെ അവനെക്കാൾ ഏറെ കുരുത്തകേടുകൾ കുഞ്ഞുനാളിൽ കാണിച്ചതിന്റെ അനുഭവങ്ങളുമായിട്ട് ആവും ആ അച്ഛന്റെ വരവ്....

അടർന്നുവീഴുന്ന അവന്റെ ഓരോ കണ്ണുനീർതുള്ളിയെയും തുടച്ചുമാറ്റി ഒരു പുഞ്ചിരിയുമായി അവനിലേക്ക് അടുക്കുന്ന അച്ഛനെ കണ്ടപ്പോൾ ഞാൻ പരിധിയില്ലാത്തൊരു ചിന്തയിലേക്ക് വഴുതി വീണു പോയി...

വാങ്ങിച്ചു തന്ന കളിപ്പാട്ടങ്ങളെല്ലാം തല്ലി തകർത്തതിന്റെ ദേഷ്യത്തിൽ ചൂരലമെടുത്തു തല്ലാനായി അച്ഛനെന്നെ ഓടിക്കുമ്പോൾ അച്ഛന്റെ ഓട്ടം കണ്ടു സഹിക്കാൻ വയ്യാതെ അമ്മയെന്നെ പിടിച്ചു അച്ഛന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കും. .

ഒടുക്കം കയ്യിലിരിക്കുന്ന ചൂരൽ കഷ്ണം നിലത്തേക്കിട്ടു തല്ലാൻ തുടങ്ങിയ കൈകൾ എടുത്ത് തലോടി കൊണ്ട് അച്ഛൻ പറയും . " അത് തെറ്റല്ലേ. . ഇനി ചെയ്യരുത് കേട്ടോ...."

ശരിയാണ്. തെറ്റുകൾ ചെയ്യുമ്പോഴെല്ലാം അച്ഛൻ ചൂരലെടുക്കാറുണ്ട് . പക്ഷെ ആ ചൂരലുകളൊന്നും തല്ലാൻ വേണ്ടി ഉള്ളതായിരുന്നില്ല. മറിച്ചു തെറ്റുകളെ തിരുത്താൻ വേണ്ടിയുള്ളതായിരുന്നു. അത്തരം വിദ്യകളൊന്നും അമ്മയ്ക്കറിയാത്തതു കൊണ്ടാകാം അമ്മയെക്കാൾ ചിലർക്കേറെ ആത്മബന്ധം അച്ഛനോടായിരിക്കും.. അമ്മയോടുള്ള സ്നേഹ കുറവുകൊണ്ടാന്നും അല്ലത്. ചിലപ്പോൾ അമ്മയ്ക്കും അതാകും ഇഷ്ടം..

കുരുത്തകേടുകൾ കുത്തനെ കൂടുന്ന ചില ദിവസങ്ങളിൽ ശകാരങ്ങളിൽ ഒതുക്കാൻ കഴിയാത്ത ചില തെറ്റുകളെ തല്ലി തന്നെ അച്ഛൻ ആട്ടി പായിക്കാറുണ്ട്.. കല്ലുകൾ എറിഞ്ഞു ഓട് പൊട്ടിച്ചതും കമ്പി വേലി ചാടി കാല് മുറിച്ചതുമൊക്കെ തല്ലുകൊണ്ട് ഓർമകളുടെ കൂട്ടത്തിൽ പെടുത്താവുന്നവയാണ്...

പക്ഷെ ഏറെ കരയേണ്ടി വരുമെന്നാലും അച്ഛൻ തല്ലുന്ന ദിവസങ്ങളൊക്കെ അതിമനോഹരങ്ങളാണ്. . താരാട്ടും തലോടലുമായി അന്ന് അച്ഛന്റെ കൂടെ കിടന്നുറങ്ങാം. ..

പ്രായം വളർന്നു കയറിയത് മുതൽ അച്ഛൻ വടിയെടുക്കാറില്ല. വഴക്കു പറയാറില്ല. വാശി പിടിക്കാറില്ല. ഇതൊന്നും ഇല്ലാത്തത് കൊണ്ടാവാം ഇന്ന് കുരുത്തകേടുകളുമില്ല ...

ഉള്ളിലുള്ള സ്നേഹം പോലും പുറത്തു കാട്ടാതെ കുടുംബത്തിന് വേണ്ടി വെയിലു കൊണ്ട് പടർന്നു നിൽക്കുകയാണ് ആ പടുവൃക്ഷമങ്ങനെ.

"അതെ, കുട്ടിയെ അകത്തേയ്ക്കു കൊണ്ടുവന്നോളു." ചിന്തകളെ കീറിമുറിച്ചുകൊണ്ടായിരുന്നു അകത്തു നിന്നുള്ള വിളി വന്നത്. കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അവൻ അകത്തേയ്ക്കു കയറിയപ്പോഴും അവന്റെ കൈയ്യുടെ മറ്റേ അറ്റത്തു അച്ഛൻ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു...

ആഗ്രഹമില്ലങ്കിലും തെല്ലും ഭയത്തോടെ ഞാൻ

💬 Comments

View all comments