0%

Chapter Title : സ്നേഹം [Angel]

Author : Kambikathakal Read All Parts 99

കുരുത്തകേടുകൾ കുത്തനെ കൂടുന്ന ചില ദിവസങ്ങളിൽ ശകാരങ്ങളിൽ ഒതുക്കാൻ കഴിയാത്ത ചില തെറ്റുകളെ തല്ലി തന്നെ അച്ഛൻ ആട്ടി പായിക്കാറുണ്ട്.. കല്ലുകൾ എറിഞ്ഞു ഓട് പൊട്ടിച്ചതും കമ്പി വേലി ചാടി കാല് മുറിച്ചതുമൊക്കെ തല്ലുകൊണ്ട് ഓർമകളുടെ കൂട്ടത്തിൽ പെടുത്താവുന്നവയാണ്...

പക്ഷെ ഏറെ കരയേണ്ടി വരുമെന്നാലും അച്ഛൻ തല്ലുന്ന ദിവസങ്ങളൊക്കെ അതിമനോഹരങ്ങളാണ്. . താരാട്ടും തലോടലുമായി അന്ന് അച്ഛന്റെ കൂടെ കിടന്നുറങ്ങാം. ..

പ്രായം വളർന്നു കയറിയത് മുതൽ അച്ഛൻ വടിയെടുക്കാറില്ല. വഴക്കു പറയാറില്ല. വാശി പിടിക്കാറില്ല. ഇതൊന്നും ഇല്ലാത്തത് കൊണ്ടാവാം ഇന്ന് കുരുത്തകേടുകളുമില്ല ...

ഉള്ളിലുള്ള സ്നേഹം പോലും പുറത്തു കാട്ടാതെ കുടുംബത്തിന് വേണ്ടി വെയിലു കൊണ്ട് പടർന്നു നിൽക്കുകയാണ് ആ പടുവൃക്ഷമങ്ങനെ.

"അതെ, കുട്ടിയെ അകത്തേയ്ക്കു കൊണ്ടുവന്നോളു." ചിന്തകളെ കീറിമുറിച്ചുകൊണ്ടായിരുന്നു അകത്തു നിന്നുള്ള വിളി വന്നത്. കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി അവൻ അകത്തേയ്ക്കു കയറിയപ്പോഴും അവന്റെ കൈയ്യുടെ മറ്റേ അറ്റത്തു അച്ഛൻ ചേർന്നു നിൽക്കുന്നുണ്ടായിരുന്നു...

ആഗ്രഹമില്ലങ്കിലും തെല്ലും ഭയത്തോടെ ഞാൻ ഒരു നിലവിളിക്കായി കാതോർത്തിരുന്നു... ഇല്ല.. പ്രതീക്ഷിച്ചത് പോലെ ഒന്നും അകത്തു സംഭവിച്ചില്ല... ഒരു മൂളൽ പോലും കേട്ടതുമില്ല...

കേൾക്കില്ല. അതെനിക്ക് ഉറപ്പുണ്ട്. അച്ഛൻ എന്ന മരുന്നുമായി ആണ് അവൻ അകത്തേയ്ക്കു കയറിയത്... പിന്നെ എങ്ങനെ അവനു വേദനെയെടുക്കും... നനഞ്ഞ കൺപീലികളുമായി അകത്തേയ്ക്കു കയറിയവൻ കുറെയേറെ നേരത്തിനു ശേഷം നാണത്തോടെയുള്ള ഒരു ചെറിയ പുഞ്ചിരിയുമായാണ് തിരികെ വരാന്തയിലേക്ക് ഇറങ്ങി വന്നത്..

ഇത്രേ ഉണ്ടായിരുന്നുള്ളാ , അതിനാണോ ഇത്രയേറെ നിലവിളിച്ചത് എന്നാകും മുഖത്തെ ആ നാണത്തിന്റെ അർത്ഥം... അച്ഛന്റെ കൈയും പിടിച്ചു ആരുടെയും മുഖത്ത് നോക്കാതെ അവനാ

💬 Comments

View all comments