0%

Chapter Title : സ്നേഹം കാമം സന്തോഷം [D castro]

Author : Kambikathakal Read All Parts 413

കൂടുതൽ സന്തുഷ്ടയാക്കി.രാഹുൽ പോയി ഉമ്മറത്ത് ഇരുന്നു. ഒരു പെണ്ണിനോടും താനിങ്ങനെയൊന്നും മുൻപ് സംസാരിച്ചിരുന്നില്ല എന്ന കാര്യം അവനെ അത്ഭുതപ്പെടുത്തി. ഇതുവരെ തന്റെ ഇടപെടലും സംസാരവും ഇത്തക്ക് ബോധിച്ചുവെന്ന് രാഹുലിന് മനസ്സിലായി.കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത ഉമ്മറത്തേക്ക് വന്നു. രാഹുൽ ഒരു കസേരയിലായിരുന്നു ഇരുന്നിരുന്നത് അതിനു ഒരു വശത്തുള്ള തിണ്ണയിൽ ഇത്തയും വന്നിരുന്നു. ഇത്തയുടെ മുഖത്ത് ഇതുവരെ കാണാത്തെ ഒരു തെളിച്ചം ഉണ്ടായിരുന്നു. ഇത്ത തന്നെ സംസാരത്തിന് തുടക്കമിട്ടു.

ഇത്ത : "ഞാൻ ഇതുവരെ കരുതിയിരുന്നത് നീ ആരോടും മിണ്ടാത്ത ജാതി ആണെന്നായിരുന്നു. അപ്പൊ നിനക്ക് സംസാരിക്കാൻ ഒക്കെ അറിയാം അല്ലെ."

രാഹുൽ :"അതെന്താ ഇങ്ങോട്ട് സംസാരിച്ചാൽ അങ്ങോട്ടും സംസാരിക്കും."

രാഹുൽ ഒരു ചിരിയോടെ പറഞ്ഞു.

രാഹുൽ :"അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് ഇത്തയെ കാണുമ്പോൾ പലപ്പോഴും ഇത്തയുടെ മുഖത്ത് ഒരു വിഷമം ഉള്ളത് പോലെ തോന്നാറുണ്ട് അതെന്താ."

ഇത്ത :"നീ അതൊക്കെ ശ്രദ്ധിക്കാറുണ്ടോ."

രാഹുൽ : "എനിക്ക് പരിചയമുള്ളവരുടെ മുഖത്തുണ്ടാവുന്ന ഏതൊരു മാറ്റവും വേഗം ഞാൻ തിരിച്ചറിയും."

ഇത്ത : "അതൊക്കെ വെറുതെ "

രാഹുൽ :"അല്ലാതെ ഞാനിതെങ്ങനെ മനസ്സിലാക്കാനാ. അല്ലെങ്കിൽ ഇത്ത തന്നെ പറയണം അങ്ങനെ ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടുമില്ല. "

ഇത്ത :"അത് ശരിയാ"

രാഹുൽ :"സമ്മതിച്ചല്ലോ ഇനി പറ എന്താ ഇത്ര വിഷമിക്കാൻ കാരണം"

ഇത്ത :"അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല "

ഇങ്ങനെ പറഞ്ഞു ഇത്ത വിദൂരതയിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി.

തുടരണോ.......

💬 Comments

View all comments