0%

Chapter Title : സ്നേഹം കാമം സന്തോഷം [D castro]

Author : Kambikathakal Read All Parts 412

ഭക്ഷണം കഴിക്കാൻ എത്ര നിർബന്ധിച്ചാലും അവൻ കഴിക്കാറില്ലായിരുന്നു.

എന്നാൽ ഇന്ന് അവിടെ നിന്ന് കഴിക്കാൻ തീരുമാനിച്ചു. വീട്ടിൽ ഞാൻ എത്തിയാലേ അമ്മ അരിയിടാറുള്ളു, കാരണം പുറത്ത് പോയാലും നാസർക്കയുടെ ഷോപ്പിൽ പോയാലും ഉച്ചയ്ക്ക് വീട്ടിൽ എത്തി വിരളമായേ രാഹുൽ കഴിക്കാറുള്ളു.

ഇത്ത രാഹുലിനെ അകത്തേക്ക് ക്ഷണിച്ചു.

ഇത്ത:"ഇന്നെന്തുപ്പറ്റി നല്ലബുദ്ധി തോന്നാൻ. മറ്റ് എത്ര പറഞ്ഞാലും ഇവിടെ നിന്ന് കഴിക്കാറില്ലല്ലോ "

ഇത്ത ഒരു ചിരിയോടെ പറഞ്ഞു.

രാഹുൽ:"നിങ്ങളൊക്കെ കുറേ ആയില്ലേ പറയുന്നു. ഇന്ന് ആ പരാതി അങ്ങ് തീർത്തേക്കാം എന്ന് കരുതി. "

രാഹുൽ പറഞ്ഞു. അവന് ഇപ്പൊ ഇത്തയുമായി കുറച്ചു കൂടെ ഫ്രീ ആയി സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നു.രാഹുൽ കൈ കഴുകി വന്നിരുന്നപ്പോഴേക്ക് ഇത്ത ഭക്ഷണം കൊണ്ട് വന്നു.രാഹുൽ ഇത്തയോട് കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ പിന്നെ കഴിക്കാം എന്നും ഇത്ത മറുപടി നൽകി. ആദ്യമുണ്ടായിരുന്ന അപരിചിതത്വം രാഹുലിന് പൂർണമായും മാറി കഴിഞ്ഞിരുന്നു.

ഇത്തയുടെ മോളുടെയും കുട്ടിയുടെയും വിശേഷങ്ങൾ രാഹുലും, രാഹുലിന്റെ വീട്ടിലെ വിശേഷങ്ങൾ ഇത്തയും ചോദിക്കുകയും ചെയ്തു.

ആ വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നതിനിടയിൽ അവന്റെ നർമം കലർത്തിയുള്ള സംസാരവും ഇത്തക്ക് ഇഷ്ടമായി. ഭക്ഷണം കഴിച്ച ശേഷം അവരുടെ പാചകത്തെപ്പറ്റി പറയാനും രാഹുൽ മറന്നില്ല ഇതൊക്കെ കേട്ടതോടെ രാഹുലിനോട് അവിടെ കുറച്ചുകൂടെ ഇരിക്കാൻ ഇത്ത പറഞ്ഞു. അവർ അപ്പോയെക്കും നല്ല കമ്പനിയായി കഴിഞ്ഞിരുന്നു.

രാഹുൽ :"ഇത്ത ഞാൻ ഉമ്മറത്തിരിക്കാം. നിങ്ങൾ ഭക്ഷണം കഴിച്ചില്ലല്ലോ ഇപ്പൊ തന്നെ വൈകി കഴിച്ചിട്ട് അങ്ങോട്ട് വന്നാൽ മതി"

രാഹുൽ ഒരു താക്കീത് പോലെയാണ് പറഞ്ഞത്. അതിന് ഒരു കെയറിങ്ങിന്റെ മാനം കൈവന്നതും ഇത്തയെ

💬 Comments

View all comments