Chapter Title : സ്നേഹം കാമം സന്തോഷം [D castro]
എന്ന് രാഹുലിന് ഉറപ്പായിരുന്നു. റിസൾട്ട് വന്നതിന് ശേഷം നല്ല ഒരു കോളേജിൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് കോഴ്സ് ചെയ്യണം എന്നതാണ് രാഹുലിന്റെ ആഗ്രഹം. രാഹുൽ കൂടെയുള്ളത് നാസർക്കാക്കും വലിയ സഹായമാണ്. അദ്ദേഹം കുറെ നാൾ ഗൾഫിൽ ഒരു ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു.
ഒറ്റ മോൾ ഉള്ളതിനെ കെട്ടിച്ചു വിട്ടശേഷം സ്വസ്ഥമായി നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്തു കൂടുക എന്നതായിരുന്നു മൂപ്പരുടെ ഒരു പ്ലാൻ. എന്നാൽ വിധി വേറൊരു വിധത്തിൽ ആണ് അദ്ദേഹത്തെ പരീക്ഷിച്ചത്.മകളുടെ കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനുശേഷം ചെറിയ ഒരു നെഞ്ച് വേദന വന്നതായിരുന്നു എല്ലാത്തിന്റെയും തുടക്കം.
സ്കാനിങ്ങും മറ്റു ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത് രക്തകുഴലുകളിൽ നാലോളം ബ്ലോക്കുകളും കൂട്ടത്തിൽ ഹൃദയ വാൽവിനും ചില പ്രശ്നങ്ങൾ ഉണ്ട് എന്നും. നാല് വാൽവുകളിൽ രണ്ടെണ്ണം ശരിയായി തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നില്ലായിരുന്നു.പെട്ടെന്നുള്ള സർജറിയും ആശുപത്രിവാസം ഒക്കെ കഴിഞ്ഞപ്പോഴേക്ക് വീട് ജപ്തിയുടെ വക്കിൽ എത്തി. അങ്ങനെ ആ വീട് വിറ്റ് ബാങ്കിലെ കടവും നാട്ടിലുണ്ടായിരുന്ന മറ്റു കടങ്ങളും വീട്ടി നാസർക്കയും കുടുംബവും രാഹുലിന്റെ നാട്ടിലേക്ക് വന്നിട്ട് ഏകദേശം മൂന്നു വർഷം ആവുന്നതേ ഉള്ളു.
കുടുംബക്കാരുടെ സഹായത്തോടെ അടുത്തുള്ള ടൗണിൽ ഇലക്ട്രോണിക് റിപ്പയർ കട ഇട്ടു. അതിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ആ കുടുംബം കഴിഞ്ഞു പോകുന്നത്. അതിന് പുറമെ അത്യാവശ്യം വർക്കുകൾ വീട്ടിൽ നിന്നും ചെയ്യുമായിരുന്നു.തങ്ങൾക്കൊരു ബാധ്യത ആവുമെന്ന് കരുതി പിന്നെ കുടുംബക്കാർ ഒന്നും തിരിഞ്ഞു നോക്കിയിരുന്നില്ല ആ കുടുംബത്തെ.
രാഹുലിന് നാസർക്ക ചെറിയ പോക്കറ്റ് മണി ഒക്കെ കൊടുക്കുമെങ്കിലും അവൻ
💬 Comments
View all comments