Chapter Title : സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ]
എനിക്ക് ആവേശം കൂടി…എന്തൊക്കെയായാലും അവളൊരു മുതല് തന്നാടാ മോനെ..” അടുത്ത നിമിഷം സുധിയുടെ പ്രഹരത്തിൽ രാഹുൽ താഴേക്ക് പതിച്ചു…
“നിന്നെ ഞാൻ കൊല്ലുന്നില്ല..മരണം നിനക്ക് തരാവുന്ന ചെറിയ ശിക്ഷയാണ്…അത് നീ അർഹിക്കുന്നില്ല..എന്റെ അച്ചു അനുഭവിച്ചതിന്റെ ഇരട്ടി വേദന നീയറിയണം…ഇനി ഒരു പെണ്ണിനോടും നിനക്ക് മോഹം തോന്നില്ല…ആരെയും വെട്ടി മുറിവേൽപ്പിക്കാൻ നിന്റെ കൈകൾ ഉയരില്ല…നീ ജീവിക്കണം…നരകിച്ചു ജീവിക്കണം…”
രാഹുൽ എന്ന മനുഷ്യമൃഗത്തിന് സുധി കൊടുത്ത ശിക്ഷ കൈകളില്ലാതെ, ജനനേന്ദ്രിയമില്ലാതെ മരിച്ചു ജീവിക്കുക എന്നതായിരുന്നു… ചോര പുരണ്ട കൈകളോടെ സുധി അച്ചുവിന്റെ അരികിലേക്കു പോയി..
“അച്ചൂ…”
“സുധീ..എന്താ ഇത്…?” സുധിയുടെ കൈകളിലേക്ക് നോക്കി അച്ചു ചോദിച്ചു..
“എന്റെ അച്ചുവിനെ വേദനിപ്പിച്ചവനെ ഞാൻ കൊല്ലാതെ കൊന്നു…”
“മോനെ സുധീ നീ…”
“അമ്മയുടെ മോൻ തെറ്റ് ചെയ്തിട്ടില്ല..രാഹുൽ എന്ന മനുഷ്യമൃഗത്തെ വെറുതെ വിട്ടാൽ അച്ചുവിനോടുള്ള എന്റെ സ്നേഹത്തിന് എന്തർത്ഥം? ഇനി ഒരു പെൺകുട്ടിയെയും അവൻ വേദനിപ്പിക്കില്ല… അവനിലെ ക്രൂരമായ പുരുഷനെ ഞാൻ കൊന്നു…സ്വന്തം കൂടപ്പിറപ്പിനെ കുത്തി മുറിവേൽപ്പിച്ച അവന്റെ കൈകൾ ഞാൻ അറുത്തു മാറ്റി…”
അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…അവളുടെ കൈകൾ സുധി വകഞ്ഞു മാറ്റി…
“എന്റെ അച്ചുവിന് ഒന്നും പറ്റിയിട്ടില്ല…എല്ലാ പരിശുദ്ധിയോടും കൂടി ഇന്നും സുധിയുടെ മനസ്സിൽ നീയുണ്ട്…എന്റെ അച്ചുവിന് വേണ്ടി കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ..ഇനി ആർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല അച്ചൂ… കാത്തിരിക്കോ നീ എനിക്ക് വേണ്ടി…കുഞ്ഞു നാൾ തൊട്ട് നമ്മൾ ഒരുമിച്ചു കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ…?”
“സുധീ….” സുധിയുടെ നെഞ്ചിൽ വീണ് അച്ചു പൊട്ടിക്കരഞ്ഞു…
“മോനെ സുധീ ഇത് അവളുടെ
💬 Comments
View all comments