0%

Chapter Title : സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ]

Author : Kambikathakal Read All Parts 213

കഴുത്തിൽ കെട്ട്…” രാഘവൻ നായർ കൊണ്ടു വന്ന താലിയിലേക്ക് സുധിയും അച്ചുവും ലക്ഷ്മിയും ആകാംക്ഷയോടെ നോക്കി…

“ലക്ഷ്മി…ഒരിക്കൽ നിന്നെയും സുധിയേയും ഒരുപാട് വേദനിപ്പിച്ചവനാ ഞാൻ… ഈ ഏട്ടനോട് പൊറുക്കാൻ കഴിയുമെങ്കിൽ എന്റെ മോളേ മരുമോൾ ആയി സ്വീകരിക്കാൻ നിനക്ക് കഴിയുമെങ്കിൽ ജാതകവും മുഹൂർത്തവും ഒന്നും നോക്കണ്ട…നമ്മെ സാക്ഷി ആക്കി സുധി ഈ താലി അച്ചുവിനെ അണിയിച്ചോട്ടെ.. സുധിയുടെ ഭാര്യ ആയി ജീവിക്കുന്നതിലും വലിയ ഒരു സംരക്ഷണം എന്റെ അച്ചുവിന് കിട്ടാനില്ല… ആരും അവളെ മറ്റൊരു കണ്ണോടെ നോക്കില്ല…എനിക്കുറപ്പുണ്ട്..”

“ഏട്ടാ ഞാനും ബാലേട്ടനും അച്ചുവിനെ മാത്രമേ മരുമോളായി കണ്ടിട്ടുള്ളൂ…അദ്ദേഹം ഇന്നില്ല…എങ്കിലും എനിക്കുറപ്പുണ്ട്.. ബാലേട്ടനും അതു പോലെ ദേവി ഏടത്തിയും മറ്റൊരു ലോകത്തിരുന്ന് എല്ലാം കാണുന്നുണ്ടാവും…അവരും ഇത് ആഗ്രഹിക്കുന്നുണ്ടാവും…മോനെ സുധി ആ താലി അച്ചുവിനെ അണിയിക്കൂ…അമ്മയുടെയും വല്ലിമ്മാമയുടെയും അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും…” നാദസ്വരത്തിന്റെ മേളമില്ലാതെ ചമയങ്ങളില്ലാതെ സുധി അച്ചുവിന് താലി ചാർത്തി…അവളുടെ നെറുകയിൽ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ സിന്ദൂരമണിയിച്ചു…

********************

ഏതാനും വർഷങ്ങൾക്കു ശേഷം…

“മോളേ അച്ചൂ…രാവിലെ തൊട്ടേ നീയൊന്നും കഴിച്ചിട്ടില്ലല്ലോ… വർഷങ്ങളോളം കാത്തിരുന്നില്ലേ ന്റെ കുട്ടി…ഇനി കുറച്ചു നിമിഷങ്ങൾ…അത്രയല്ലേ ഉള്ളൂ…”

“അറിയാം അപ്പച്ചി…എനിക്കൊന്നും വേണ്ട…ഇന്ന് എന്റെ സുധിയോടൊപ്പമിരുന്ന് കഴിക്കണം എനിക്ക്…ഒരുപാട് നാൾ എനിക്ക് വേണ്ടി ജയിലിൽ സുധി ഒറ്റക്ക്…ഇനി എന്റെ സുധിയെ ഒറ്റക്കാക്കില്ല ഞാൻ… ഒരിക്കലും…”

കാത്തിരുന്ന് ഒടുക്കം ആ സുവർണ നിമിഷം എത്തി…ശിക്ഷ കഴിഞ്ഞ് സുധി തിരിച്ചെത്തി…അച്ചു സുധിയുടെ അരികിലേക്ക് ഓടിചെന്നു… അൽപനേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടിക്കിടന്നു…അവരുടെ ചുണ്ടുകൾ വിറ കൊണ്ടു…കണ്ണുനീർ കഥകൾ പറഞ്ഞു…സുധി അച്ചുവിനെ ഗാഢമായ് പുണർന്നു…പിന്നീട് ഇരുവരും ഒരു പാത്രത്തിൽ നിന്നും പരസ്പരം

💬 Comments

View all comments