Chapter Title : സ്നേഹമുള്ള തെമ്മാടി 4 [ അനുരാധ മേനോൻ ]
ഊട്ടി… ലക്ഷ്മി സുധിയുടെ നെറുകിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു…
“എന്റെ കുട്ട്യോള് ഒരുപാട് അനുഭവിച്ചു… ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു വില്ലൻ ഇല്ല…നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി അമ്മയ്ക്കും അമ്മാവനും…”
“മോനെ സുധി…ഒരുപാട് നാളുകൾക്ക് ശേഷമാ എന്റെ അച്ചു ഒന്ന് ചിരിച്ചു കണ്ടത്…ഇനി അവളുടെ കണ്ണുകൾ നിറയില്ലെന്ന് എനിക്കുറപ്പാ…” രാഘവൻ നായർ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു…
അച്ചുവും സുധിയും പുഞ്ചിരിച്ചു…
*അടിയൊഴുക്കുകൾ നിലച്ചു..നദി ശാന്തമായി..ഇനിയങ്ങോട്ട് അച്ചുവിന്റെയും സുധിയുടെയും ദിവസങ്ങൾ… ചക്രവാളം ചുവന്നപ്പോൾ പരസ്പരം കൈകോർത്ത് അവരിരുവരും നടന്നുനീങ്ങി… പഴയ കുളപ്പടവിലേക്ക്…പണ്ടത്തെ ഓർമ്മകൾ ഇരുവരെയും തഴുകി കടന്നു പോയി…സുധി കുറേ നേരം അച്ചുവിന്റെ മടിയിൽ കിടന്നു…അവളുടെ നെറുകയിലെ സിന്ദൂരത്തിൽ വിരലോടിച്ചു കൊണ്ട് സുധി പയ്യെ വിളിച്ചു…
“അച്ചൂസേ…”
“എന്താ സുധീ…?”
“നിന്റെ ഒരു യോഗം.. ശിഷ്ടകാലം ഈ തെമ്മാടിയുടെ ചവിട്ടും തൊഴിയും കൊള്ളണ്ടേ? ”
“അയ്യടാ… ഇങ്ങു വാ ചവിട്ടാൻ..നീ തെമ്മാടിയാണേൽ ഞാൻ ചട്ടമ്പിക്കല്യാണിയാ കേട്ടോടാ ചിമ്പാൻസി…” സുധി പൊട്ടിച്ചിരിച്ചു..
“എത്ര കാലായെടീ പെണ്ണെ നമ്മളിങ്ങനെ വഴക്കു കൂടിയിട്ട്…?”
“ശെരിയാ സുധീ…മനസ്സിപ്പോൾ ഒരുപാട് ശാന്തമാണ്…എന്നും ഉണ്ടാവണം ന്റെ സുധി ഈ അച്ചുവിന്റെ കൂടെ…”
“ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്റെ പെണ്ണിനെ ഞാൻ… മരണത്തിനു പോലും…”
ആ രാത്രിയിൽ സുധിയും അച്ചുവും പരസ്പരം മതി മറന്നു സ്നേഹിച്ചു… മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായി…സുധിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ദൈവം തനിക്ക് തന്ന നിധിയെ അവൾ മതിവരുവോളം നോക്കിയിരുന്നു… കുറുമ്പ് കാട്ടുമ്പോൾ ശാസിച്ചും വിഷമിക്കുമ്പോൾ ചേർത്തു പിടിച്ചും വഴക്ക് പറയുമ്പോൾ പിണങ്ങിയും പിന്നീട് ഇണങ്ങിയും
💬 Comments
View all comments