0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 906

"

"ഉം "

പിന്നിട് കരിംക്ക എനിക്ക് താമസിക്കാൻ ആയി സെക്യൂരിറ്റി റൂമിനോട് ചേർന്നുള്ള ഔട്ട്‌ഹൌസ് കാണിച്ചു തന്നു.

ഞാൻ ബാഗ് ഔട്ട്‌ ഹൌസിൽ കൊണ്ട് വെച്ചതിനു ശേഷം കരിംക്ക പറഞ്ഞത് അനുസരിച്ചു ഞാൻ പോർച്ചിലേക്ക് ചെന്നു . കരിംക്ക അവിടെ റെഡി ആയി നില്കുന്നുണ്ടായിരുന്നു.

ഞാൻ കരിംക്ക യുടെ അടുത്തേക്ക് ചെന്നു .

"ഇന്നാ, ഇനിമുതൽ ഇതിന്റെ സാരഥി നിയാണ് "

ഇക്ക അതും പറഞ്ഞു എന്റെ കൈകളിലേക്ക് കാറിന്റെ ചാവി തന്നു.

ചെറിയ രീതിയിൽ ഓട്ടോ യും പിന്നെ ഹോട്ടലിൽ ആയിരുന്നപ്പോൾ ഇടയ്ക്കിടെ പച്ചക്കറി വാങ്ങാൻ പോകുന്ന വാനും ഓടിച്ചുള്ള ചെറിയ പരിചയമേ ഉണ്ടായിരുന്നൊള്ളു. എന്നാലും ഞാൻ അച്ഛനെ മനസ്സിൽ ധ്യാനിച്ച് ആ താക്കോൽ വാങ്ങി.

ആദ്യം കുറച്ചു പാടായിരുന്നു എങ്കിലും ഒരുവിധത്തിൽ ഞാൻ ഇക്കയെം കൊണ്ട് ആ കാറിൽ ഓഫീസിൽ എത്തിപ്പെട്ടു.

"അഖി, കൊള്ളാം വേഗം തന്നെ നിനക്ക് ലൈസെൻസ് എടുക്കാൻ ഉള്ള കാര്യങ്ങൾ ഞാൻ റെഡി ആക്കാം, "

"ഉം "

"പിന്നെ , നീ വീട്ടിലേക്ക് പൊക്കൊളു എന്നിട്ട് പിള്ളേരെ സ്കൂളിൽ വിട്ടിട്ട് ഇങ്ങോട്ടേക്ക് വന്നാൽ മതി "

"ശെരി സാർ "

"എന്നെ സാർ എന്നൊന്നും വിളിക്കേണ്ട എല്ലാവരും വിളിക്കണ പോലെ ഇക്ക എന്നു വിളിച്ചാൽ മതി "

എന്റെ സാറേ വിളികേട്ട് ഇക്ക എന്നോട് പറഞ്ഞു.

"ഉം "

ഇക്ക പിന്നെ കാറിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു.

ഞാൻ പിന്നെ ആ കാറും എടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു . ഓട്ടോമാറ്റിക് ഗിയർ ആയതു

💬 Comments

View all comments