0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 907

കൊണ്ട് കാർ ഓടിക്കാൻ നല്ല സുഖം ആയിരുന്നു, തിരിച്ചു വീട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങും കൂടെ ആയപ്പോൾ എനിക്ക് ഡ്രൈവിംഗ് നല്ല ഫ്രീ ആയി.

ഞാൻ ഇക്കയുടെ വീട്ടിൽ എത്തിയപ്പോൾ ,

ആ ചെറിയ പെൺകുട്ടി വീടിനു മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ കാർ തിരിച്ചു പുറത്തേക്കു പോകാൻ ഉള്ള രീതിയിൽ ഇട്ടു .

അപ്പോഴേക്കും ഒരു ബാഗും ആയി ആ പെൺകുട്ടി കാറിന്റെ ഫ്രണ്ട് സീറ്റിൽ വന്നു കയറി.

"പുതിയ ഡ്രൈവർ ആയിരുന്നല്ലേ "

ആ കുട്ടി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"അതെ മേം "

ഞാൻ പറഞ്ഞു.

"മേം ഓഹ് ഞാനോ, "

"അല്ല പിന്നെ ഞാൻ എന്താ വിളിക്കാ സാറിന്റെ മോള് അല്ലെ "

"സാറിന്റെ മോള് ഒക്കെ തന്നെ ആണു എന്നെ നൂറ എന്നു വിളിച്ചാൽ മതി നൂർജഹാൻ ആണു ശെരിക്കും ഉള്ള പേര് "

അവൾ പറഞ്ഞു.

"ഉം "

"അല്ല ഇക്കയുടെ പേരെന്താ? "

"അഖിൽ "

"ഓഹ് അപ്പൊ ഇക്ക അല്ലല്ലേ ചേട്ടൻ ആണു അഖിലേട്ടൻ എന്നു വിളിക്കാം "

"നൂറു നു എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചോ ചേട്ടൻ എന്നോ ഇക്കയെന്നോ "

"ഉം, അഖിലേട്ടൻ അതു മതി, "

അവൾ പറഞ്ഞു .

"എന്നാ നമുക്ക് പോകാം "

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കൊണ്ട് ചോദിച്ചു,

"ഹേയ് , നിക്ക് , ഒരാൾ കൂടി വരാൻ ഉണ്ട് "

"അതാരാ "

എന്ന ഭാവത്തിൽ ഞാൻ നൂറായുടെ മുഖത്തേക്ക് നോക്കി.

"ഒരു പുസ്തകപ്പുഴു കൂടി

💬 Comments

View all comments