0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 908

വരാൻ ഉണ്ട് "

"പുസ്തകപുഴുവോ? "

"അതെ എന്റെ ഇത്താത്ത,ഫുൾ ടൈം പുസ്തകത്തിന്റെ മുൻപിൽ ആണ്,പഠിത്തം കൂടി പത്തിൽ റാങ്ക് ഒക്കെ കിട്ടി "

"നൂറു ന്റെ ചേച്ചി കൊള്ളാലോ "

"ഉം, അതു എല്ലാത്തിനും ഫസ്റ്റ് ആയതു കാരണം എനിക്ക് ആണു പാട് "

അതിനു മറുപടി എന്നോണം ഞാൻ ഒന്നു ചിരിച്ചു.

"ദേ വരുന്നുണ്ട്,"

നൂറ പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ അവിടേക്ക് നോക്കിയപ്പോൾ. ഒരു ബാഗും തൂക്കി പിടിച്ചു യൂണിഫോം ഇട്ടുകൊണ്ട് ഒരു പെൺകുട്ടി നടന്നു വരുന്നു . കാറിന്റെ ഉള്ളിൽ നിന്നും നോക്കിയത് കാരണം എനിക്ക് ആളുടെ രൂപം ഒന്നും വ്യക്തമായില്ല.

"അതെ അഖിലേട്ടാ ഞാൻ പുസ്തകപ്പുഴു എന്നു വിളിച്ചത് പറയല്ലേ ട്ടോ "

നൂറ എന്നോട് പറഞ്ഞു.

"ഉം "

അപ്പൊഴേക്കും അവളുടെ ഇത്താത്ത വന്നു കാറിന്റെ പുറകിൽ കയറി.

ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു അവളെ നോക്കി.

അവൾ ഡോർ അടച്ചു മുൻപോട്ടു തിരിഞ്ഞതും എന്റെ കണ്ണുകളും അവളുടെ കണ്ണുകളും തമ്മിൽ ഉടക്കി,

അവളെ കണ്ടപ്പോൾ എന്റെ ഉള്ളിലുടെ ഒരു സ്പാർക്ക് കടന്നു പോയി, മുൻപ് എവിടെയോ കണ്ടു മറന്ന മുഖം ആയി തോന്നിച്ചു , അവളുടെ കണ്ണുകൾ അതു എന്നെ അവളിലേക്ക് ആകർഷിക്കുന്ന പോലെ , ഞാനും അവളും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരിന്നു. അവളും എന്റെ അതെ അവസ്ഥയിൽ തന്നെ ആണെന്ന് തോന്നി പോയി.

"അഖിൽചേട്ടൻ "

ഞങ്ങളുടെ കണ്ണുകൾ തമ്മിലുള്ള നോട്ടത്തിനിടയിൽ അവളുടെ പവിഴധാരങ്ങൾ എന്റെ പേര്

💬 Comments

View all comments