Chapter Title : സ്നേഹനൊമ്പരം 1 [AKH]
വരെ എത്തിയിരുന്നു പക്ഷെ എന്റെ നിർഭാഗ്യവശാൽ എന്റെ അമ്മയുടെ മരണം ഫൈനൽ കോമ്പറ്റീഷൻ ന്റെ തലേന്ന് ആയിരുന്നു പിന്നിട് എനിക്ക് അതിൽ പങ്കെടുക്കാൻ ആയില്ല,"
"നെസ്‌റിൻ ന്റെ വീട് ആയിരുന്നല്ലേ ഇത് ? "
ഞാൻ ചോദിച്ചു.
"ഉം.,,. അല്ല ചേട്ടൻ എന്താ ഇവിടെ? കോളേജിൽ പോകുന്നില്ലേ? "
അവൾ ചോദിച്ചു.
"അമ്മ മരിച്ചതിനു ശേഷം ഞാൻ പിന്നെ കോളേജിൽ പോയിട്ടില്ല "
"ഉം , ഞാൻ അറിഞ്ഞു, ഫൈനൽ സ്റ്റേജിൽ ചേട്ടനെ കാണാതിരുന്നപ്പോൾ ചേട്ടന്റെ കോളേജിലെ ചേച്ചിമാർ എന്നോട് പറഞ്ഞിരുന്നു അമ്മയുടെ കാര്യം "
"ഉം "
അമ്മയുടെ കാര്യം ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു തേങ്ങൽ അനുഭവപെട്ടു എന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു.
"ഈ ഇത്താത്ത യുടെ കാര്യം ഓരോന്നു പറഞ്ഞു ആ ചേട്ടനെ വേദനിപ്പിച്ചോളും "
എന്റെ കണ്ണ് നിറഞ്ഞത് കണ്ടു നൂറാ പറഞ്ഞു.
നെസി എന്റെ മുഖത്തേക്ക് നോക്കി സോറിട്ടോ എന്നു കാണിച്ചു..
ഞാൻ കുഴപ്പം ഇല്ല എന്ന രീതിയിൽ തല ആട്ടി.
"എന്നാ നമുക്ക് പോകാം ചേട്ടാ "
നൂറാ ചോദിച്ചു.
ഞാൻ കണ്ണുകൾ തുടച്ചു ഒന്നു പുഞ്ചിരിച്ചിട്ട് കാർ സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി.
എനിക്ക് അവിടത്തെ വഴി അത്ര പരിചയം അല്ലാത്തത് കൊണ്ട് നൂറാ വഴി പറഞ്ഞു തന്നു.
അങ്ങനെ നൂറാ പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിച്ചു അവസാനം അവരുടെ സ്കൂളിൽ എത്തി.
വൈകിട്ടു കാണാം എന്നു പറഞ്ഞു നൂറ ഇറങ്ങി പോയി.
നെസി ഒന്നും മിണ്ടിയില്ല പക്ഷെ അവൾ ഒരു ചിരി സമ്മാനിച്ചു കൊണ്ടാണ് ഇറങ്ങി
💬 Comments
View all comments