0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 497

ദേ നൂറാ താഴെ സ്റ്റെയർകേസ് ന്റെ അടുത്ത് നിന്നു കൊണ്ടാണ് എന്നെ വിളിച്ചത്.

"എന്താ നൂറാ "

"ഇങ്ങോട്ട് വാ , ദേ സനച്ചേച്ചി വിളിക്കുന്നു "

അവൾ എന്റെ നേരെ അവളുടെ മൊബൈൽ നീട്ടി കൊണ്ട് പറഞ്ഞു .

സന എന്തിനാ ഇവളുടെ ഫോണിലേക്ക് വിളിച്ചത് .

ഞാൻ അതും ആലോചിച്ചു കൊണ്ട് നൂറായുടെ അടുത്തേക്ക് ചെന്നു ,

നൂറാ യുടെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു ഞാൻ സംസാരിച്ചു ,

സന എന്റെ ഫോണിലേക്ക് കുറെ വിളിച്ചു എന്ന് കിട്ടാതെ ആയപ്പോൾ ആണു നൂറായുടെ ഫോണിലേക്ക് വിളിച്ചത് എന്ന്

സന പറഞ്ഞപോൾ ആണു ഞാൻ എന്റെ ഫോണിനെ കുറിച്ച് ഓർത്തത് , ഞാൻ സനയും ആയിട്ടുള്ള സംസാരം കഴിഞ്ഞു നൂറാക്ക് ഫോണും കൊടുത്തു റൂമിൽ ചെന്നു എന്റെ ഫോൺ എടുത്തു നോക്കി ,ഫോണിന്റെ ഡിസ്പ്ലേ ഫുൾ ബ്ലാങ്ക് ആയി കിടക്കുന്നു, രണ്ട് മൂന്നു തവണ ഓൺ ആകാൻ ശ്രമിച്ചിട്ടും ഓൺ ആവാതെ ഇരുന്നപ്പോൾ മനസ്സിൽ ആയി ഫോൺ കേടായി എന്ന്,

ഞാൻ ആ ഫോൺ ശെരി ആയി കിട്ടുമോ എന്ന് അറിയാനായി കവല യിലേ ഒരു മൊബൈൽ ഷോപ്പിൽ പോയി , പക്ഷെ നിരാശ ആയിരുന്നു ഫലം. അവർ അതു മാറ്റി പുതിയത് എടുക്കാൻ പറഞ്ഞു പക്ഷെ എന്റെ കൈയിൽ പുതിയ ഒരു ഫോൺ എടുക്കാൻ ഉള്ള പൈസയും ഇല്ലായിരുന്നു . അങ്ങനെ ഫോൺ വാങ്ങാതെ ഞാൻ തിരിച്ചു റൂമിൽ വന്നു.

ഇനി ഇക്ക അത്യാവശ്യത്തിനു എന്നെ എങ്ങനെ വിളിക്കും എന്ന് ഓർത്തു റൂമിൽ ഇരിക്കുമ്പോൾ ആണു.

"ആ അഖിലേട്ടൻ ഇവിടെ ഉണ്ടായിരുന്നുവോ. "

നൂറാ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.

"ഉം, എന്താ നൂറാ "

"ഞാൻ നേരെത്തെ വന്നാരുന്നു "

"ഞാൻ ഒന്ന് പുറത്തു പോയി നൂറാ. ഫോൺ റെഡി ആകുമോ എന്ന് അറിയാൻ "

"റെഡി ആയോ എന്നിട്ട്? "

"ഹേയ് ഇല്ല , പുതിയത് വാങ്ങേണ്ടി വരും , "

"അതെയോ? "

"ഉം, ഇക്ക വന്നിട്ട് കുറച്ചു കാശ്

💬 Comments

View all comments