0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 914

ഞാൻ നൂറു നെ കണ്ടപ്പോൾ കൈ വീശി കാണിച്ചു .

"എന്താ പരിപാടി "

എന്നവൾ കൈകൊണ്ടു ചോദിച്ചു.

ഞാൻ അവൾക്കു ബുക്ക്‌ ഉയർത്തി കാണിച്ചു കൊടുത്തു.

"ഓഹോ, ചേട്ടനും ഇണ്ടല്ലേ ഈ രോഗം"

നൂറ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഏത് രോഗം "

"ദേ ഇത് തന്നെ "

അവൾ ബൂക്കിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

"ഉം "

ഞാൻ അതിനൊന്നു മൂളി.

"ദേ ഇവിടെ ഒരാളെ കണ്ടില്ലേ വന്നപ്പോൾ മുതൽ ഇരിക്കുന്നതാ "

അതും പറഞ്ഞു നൂറാ കുറച്ചു മാറി നിന്നു

അപ്പോഴാണ് ഞാൻ ബാൽക്കണി യിലേ ചെറിയ ബഞ്ച് പോലത്തെ ഊഞ്ഞാലിൽ ഒരു കൈയിൽ ബുക്കും പിടിച്ചു ഇരിക്കുന്ന നെസി യെ കാണുന്നത്.

"ഇവൾ ഇവിടെ ഉണ്ടായിരുന്നോ,ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ. "

ഞാൻ മനസ്സിൽ ഓർത്തു

നെസിയെ കണ്ടപ്പോൾ ഞാൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഒരു ഹായ് കാണിച്ചു പക്ഷെ അവൾ എന്നെ നോക്കിയത് പോലും ഇല്ല അവൾ എന്നെ കണ്ടില്ല എന്നു തോന്നുന്നു. അവൾ ബുക്കിലേക്ക് കണ്ണും നട്ട് ഇരിക്കുക ആണു.

അവൾ മൈൻഡ് ചെയ്‍തിരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.

"അതെ വായനയിൽ മുഴുകിയാൽ ഇത്താത്ത ഇങ്ങനെ ആണു ആരേം മൈൻഡ് ചെയ്യില്ല "

എന്റെ മുഖത്തെ വിഷമം കണ്ടിട്ട് നൂറാ പറഞ്ഞു.

ഞാൻ അതിനു മറുപടി എന്നോണം ഒന്നു ചിരിച്ചു,

കുറച്ചു കഴിഞ്ഞപ്പോൾ

"പിന്നെ കാണാം "

എന്നു പറഞ്ഞു നൂറാ ടാറ്റാ കാണിച്ചിട്ട് പോയി.

നെസി അപ്പോഴും നല്ല വായനയിൽ മുഴുകി ഇരിക്കുക ആണു, പിന്നെ ഞാൻ

💬 Comments

View all comments