0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 915

അവളെ ശ്രദ്ധിച്ചില്ല എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാനും നോക്കുന്നില്ല എന്നു കരുതി ഞാൻ ബുക്ക്‌ വായന തുടർന്ന്

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ട് ഞാൻ ഫോൺ എടുത്തു .

ഇക്ക യുടെ കാൾ ആയിരുന്നു ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട്.

ഞാൻ വേഗം വായന നിർത്തി അവിടെന്നു എഴുന്നേറ്റു.

ആ സമയം ഞാൻ നെസി ഇരിക്കുന്ന ഇടത്തിലേക്ക് ഒന്ന് നോക്കി അവിടെ അപ്പൊ ആരെയും കാണാൻ ഉണ്ടായിരുന്നില്ല.

ഞാൻ പിന്നെ വേഗം തന്നെ റെഡി ആയി ഇക്കയുടെ അടുത്തേക്ക് പോയി.

പിന്നിട് എല്ലാദിവസവും ഞാൻ ആ നേരം ആകുമ്പോൾ വായിക്കാൻ ആയി ടെറസിൽ പോകും നെസിയും ഉണ്ടാകും ആ ഊഞ്ഞാലിൽ പക്ഷെ പഴയ പോലെ തന്നെ മൈൻഡ് ഒന്നും ചെയ്യില്ല .എന്നാലും അവളെ കണ്ടോണ്ട് ഇരിക്കലോ എന്നു കരുതി ഞാൻ ടെറസിൽ തന്നെ ഇരിക്കും.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ . ഞാൻ നൂറയേം നെസിയെം കൂട്ടി ക്ലാസിലേക്ക് പോകുന്ന വഴി,

"അഖിലേട്ട, ഇപ്പോൾ എന്താ ടെറസിൽ കാണാത്തതു "

നൂറാ എന്നോട് ചോദിച്ചു.

"അതാ ആ നോവൽ വായിച്ചു കഴിഞ്ഞു, എന്റെൽ വേറെ ബുക്ക്‌സും ഒന്നും ഇരിപ്പില്ല അതാ ഞാൻ ടെറസ്സിൽ വരാത്തത് "

"ഉം "

അല്ല നൂറാ എന്താ ഇതിനെ പറ്റി ചോദിച്ചത് ഞാൻ ടെറസ്സിൽ ഇരിക്കുമ്പോൾ നൂറയെ അധികം കാണാറില്ലല്ലോ ,പിന്നെന്താ ഇവൾ ഇങ്ങനെ ചോദിച്ചത് .

ഞാൻ ടെറസിൽ ഇരിക്കുമ്പോൾ നെസി മാത്രമേ എല്ലാദിവസവും ഉണ്ടാകാറുള്ളൂ അവൾ ആണെങ്കിൽ എന്നെ ശ്രദ്ധികാറും ഇല്ല ,... ഇനി

💬 Comments

View all comments