Chapter Title : സ്നേഹനൊമ്പരം 1 [AKH]
നെസി ആണൊ നൂറയോട് ഇത് ചോദിക്കാൻ പറഞ്ഞത് , അവൾ ഇനി എന്നെ ഞാൻ അറിയാതെ ശ്രദ്ധിച്ചിരുന്നോ???.
എന്റെ മനസ്സിൽ കൂടി കുറെ ഏറെ കാര്യങ്ങൾ കടന്നു പോയി .
ഞാൻ ഡ്രൈവ് ചെയുന്ന ഇടയിൽ പെട്ടന്ന് റിയർ വ്യൂ മിററിൽ നോക്കി.
എന്റെ കണ്ണുകൾ മിററിൽ പതിഞ്ഞപ്പോൾ നെസി പെട്ടന്ന് തല തിരിച്ചു വേറെ എവിടെ നോക്കി ഇരിക്കുന്നു.
അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി നെസി ഞാൻ മിററിൽ നോക്കുന്ന വരെയും അവൾ മിററിൽ എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു എന്നു.
ഞാൻ മിററിൽ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് കാർ ചവിട്ടി വിട്ടു...
അന്ന് വൈകുന്നേരം നെസിയെം നൂറയേം ക്ലാസിൽ നിന്നും തിരിച്ചു കൊണ്ട് വന്നു ഞാൻ റൂമിൽ വെറുതെ ഇരിക്കുക ആയിരുന്നു.
"ഡും. ഡും "
വാതിലിൽ മുട്ട് കേട്ടപ്പോൾ ഞാൻ എഴുനേറ്റ് വാതിൽക്കലിലേക്ക് ചെന്നു ,
ഞാൻ വാതിൽക്കലിൽ എത്തിയപ്പോൾ
"ഇതെന്താ നൂറാ , നീ പുസ്തക വില്പനക്ക് പോകുന്നോ "
ഒരു കെട്ട് പുസ്‌തകങ്ങളും ആയി എന്റെ മുൻപിൽ നിൽക്കുന്ന നൂറയെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം വക വെക്കാതെ അവൾ ആ പുസ്തകകെട്ടും പിടിച്ചു എന്നെ തളി മാറ്റി കൊണ്ട് റൂമിന്റെ അകത്തേക്ക് കടന്നു.
"അതെ ഇനി ബുക്ക് ഇല്ലാത്തതിന്റെ പേരിൽ വായന മുടക്കേണ്ട,ഒരു മാസത്തേക്ക് വായിക്കാൻ ഉള്ളത് ഉണ്ട് "
അവൾ അതും പറഞ്ഞു ആ പുസ്തക കെട്ട് മേശപ്പുറത്തു വെച്ചു.
"നൂറാ ഇതു എവിടെന്നാ,ഇത്താത്ത യുടെ ആണൊ? "
"അപ്പം
💬 Comments
View all comments