0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 918

തിന്നാൽ പോരെ കുഴി എണ്ണണോ? "

നൂറാ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ശരി മാഡം "

"അതെ വേഗം പോയി വായന തുടങ്ങിക്കോ , ഇത് തീരുമ്പോൾ അടുത്തസെറ്റ് കൊണ്ട് തരാം "

"ഉം "

നൂറാ അതും പറഞ്ഞു റൂമിൽ നിന്നും പോയി.

ഞാൻ ആ ബുക്കുകൾ ഓരോന്ന് ആയി എടുത്തു നോക്കാൻ തുടങ്ങി.

ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ വായിക്കാൻ ആഗ്രഹിച്ചിരുന്ന ബുക്കുകൾ അതിൽ ഉണ്ടായിരുന്നു , അന്ന് ലൈബറി യിൽ വാടക കൊടുക്കാൻ പൈസ ഇല്ലാത്തതിന്റെ പേരിൽ വായിക്കാതെ മാറ്റി വെച്ച രണ്ടു മൂന്ന് ബുക്കുകൾ അതിൽ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.

ഞാൻ ഒരു ബുക്കും എടുത്തു ടെറസിൽ പോയി ഇരുന്നു .

ബാൽക്കണി യിൽ നെസി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണു ഞാൻ ടെറസിൽ ചെന്നത് . എന്നാൽ അന്ന് അവളെ കാണാൻ സാധിച്ചില്ല , പിറ്റേന്നും ഞാൻ ടെറസിൽ ചെന്നു ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ബുക്കും ആയി നെസി ആ ഊഞ്ഞാലിൽ വന്നു ഇരുന്നു .

അവൾ ഊഞ്ഞാലിൽ ഇരിക്കുന്നതിന് മുൻപ് ഞാൻ ഇരിക്കുനടത്തേക്ക് ഒന്നും നോക്കി, അവിടെ എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു പിന്നെ ചെറു പുഞ്ചരിയും അവളുടെ പവിഴാധരങ്ങളിൽ വിരിഞ്ഞു.

ഞാനും ചെറുതായി പുഞ്ചരിച്ചു.

അങ്ങനെ ദിവസങ്ങൾ കുറെ കടന്നു പോയികൊണ്ടിരുന്നു എന്നാൽ ടെറസിലെ വായനയും ചിരിയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു. ഇത്രയും നാൾ ആയിട്ടും ഞങ്ങൾ തമ്മിൽ ഒന്നു തുറന്നു സംസാരിക്കാനോ മറ്റോ ഞങ്ങൾ രണ്ടാളും ശ്രമിച്ചില്ല. അവൾ

💬 Comments

View all comments