0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 903

ആണൊ എന്നു അറിയില്ല പിന്നിട് ഉറക്കം വന്നില്ല .കുറച്ചു വർഷങ്ങൾക്കു ശേഷം മിനിഞ്ഞാന്ന് വന്ന ഫോൺ കാൾ അതായിരുന്നു എന്റെ മനസ് മുഴുവൻ.

"അതെ ഇന്ന് കഴിഞ്ഞു നാളെ അവളുടെ കല്യാണം ആണ്... "

!കഴിഞ്ഞു പോയ നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി !

ഞാൻ അഖിൽ. എല്ലാവരും എന്നെ അഖി എന്നു വിളിക്കും. പത്ത്മുപ്പതു വയസ്സ് ഉള്ള ഞാൻ ഇതിനോടകം തന്നെ ദൈവത്തിന്റെ പല പരിക്ഷകളും ദുരന്തങ്ങളും അഭിമുഖീകരിച്ചു കഴിഞ്ഞിരുന്നു.

പ്രണയ വിവാഹം ആയിരുന്നു എന്റെ അച്ഛന്റേം അമ്മയുടെയും. അതിന്റെ പേരിൽ അവർക്ക് നാട് ഉപേക്ഷിച്ചു അകലെ ഉള്ള ചെറുപട്ടണത്തിൽ താമസം ആകേണ്ടി വന്നു. അവിടെന്നു അവരുടെ പ്രണയജീവിതം ആരംഭിക്കുക ആയിരുന്നു. അവരുടെ ആ പ്രണയത്തിൽ ആദ്യം പൂത്തുലഞ്ഞ പുഷ്പം ആയിരുന്നു ഞാൻ. പിന്നിട് അഞ്ച് വർഷം എടുത്തു എനിക്ക് ഒരു സുന്ദരി പെങ്ങളെ കിട്ടാൻ അവളും കൂടി വന്നതോടെ ഞങ്ങളുടെ ചെറു കുടുംബം ഒരു സ്വർഗരാജ്യം ആയിരുന്നു. ഒരു ചെറിയ വീടും , പിന്നെ ഒരു ഓട്ടോയും ആയിരുന്നു അച്ഛന്റെ ഏക സമ്പാദ്യം. പൈസ യുടെ കുറവ് ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത്. എന്നാൽ ആ ഞങ്ങൾ അങ്ങനെ ജീവിക്കുന്നത് കണ്ടിട്ട് ഒരാൾക്ക് സഹിക്കുനുണ്ടായില്ല അയാൾ ഒരു ചെറിയ പണി എന്റെ കുടുംബത്തിലേക്ക് കൊടുത്തു അയച്ചു. അതു എന്റെ കുടുംബം തന്നെ ഇല്ലാതെ ആക്കി.

നല്ല മാർക്കോടെ പ്ലസ്ടു പാസ് ആയാ ഞാൻ ഡിഗ്രി ക്കു ചേർന്നു രണ്ടു വർഷം തികക്കുന്ന മുന്നേ ദൈവം കൊടുത്തു

💬 Comments

View all comments