Chapter Title : സ്നേഹനൊമ്പരം 1 [AKH]
അയച്ച ആ പണി എന്റെ വീട്ടിൽ എത്തിച്ചേർന്നു. ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ടു ഞാൻ എന്റെ അനിയത്തി സനയെയും കൂട്ടി വീട്ടിലേക്ക് നടക്കുക ആയിരുന്നു. അവൾ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു. അന്ന് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത് ആണ് . ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്ന കാഴ്ച. അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും താങ്ങാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അതു . വീടിനു മുൻപിൽ മൂടി പുതച്ച നിലയിൽ കിടത്തിയിരിക്കുന്ന അമ്മയുടെ മൃതദേഹത്തേ കെട്ടിപ്പിച്ചു ഞങ്ങൾ എത്ര നേരം കരഞ്ഞു എന്നു എനിക്ക് തന്നെ അറിയില്ല.
ഞങ്ങളുടെ എല്ലാ സന്തോഷവും കത്തി ചാമ്പലായത് അന്നായിരുന്നു. അമ്മയുടെ വൃക്ക യുടെ തകരാർ അച്ഛൻ ഞങ്ങളിൽ നിന്നും മറച്ചു വെച്ചു രോഗം മൂർച്ഛിച്ചപ്പോൾ അമ്മ ഞങ്ങളെ വിട്ടു പോയി. മക്കൾ വിഷമിക്കും എന്നു കരുതി അവർ ആ രഹസ്യം ഞങ്ങളോട് പറഞ്ഞില്ല . അമ്മ പോയതോടെ അച്ഛനും ആകെ തകർന്നു . അമ്മയെ ജീവനോളം സ്നേഹിച്ച ആ മനുഷ്യനു അമ്മയുടെ വേർപാട് വളരെ ഏറെ മാനസികമായി തളർത്തി. അമ്മയുടെ ചികിത്സക്കായി വീടും ഓട്ടോയും എല്ലാം പണയപെടുത്തിയിരുന്നു അധികം താമസിക്കാതെ എല്ലാം ഞങ്ങൾക്ക് നഷ്ടം ആയി കൂട്ടത്തിൽ സ്നേഹനിധി ആയാ അച്ഛനെയും. ഞങ്ങളെ ഒറ്റക്ക് ആക്കി അച്ഛൻ ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചു.
അതോടെ ഞാനും സനയും മാത്രം ബാക്കി ആയി. സനയെ ഞാൻ ഒരു മഠം നടത്തുന്ന സ്കൂളിൽ ചേർത്തു അവളെ അവിടെ ഹോസ്റ്റലിൽ
💬 Comments
View all comments