Chapter Title : സ്നേഹനൊമ്പരം 1 [AKH]
നിർത്തി . എന്റെ പഠിപ്പ് ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു .ഞാൻ ഒരു ഹോട്ടലിൽ സ്പ്ലയെർ ആയി കയറി, ഒരു ആറു മാസം ഞാൻ അവരുടെ ആട്ടും തുപ്പും സഹിച്ചു അവിടെ അടിമ യെ പോലെ ജോലി ചെയ്തു. പിന്നിട് ഒരു ദിവസം ഹോട്ടലിൽ വന്ന അച്ഛന്റെ പഴയ സ്നേഹിതൻ എന്നെ അവിടെ വെച്ചു കണ്ടപ്പോൾ എന്നെ അവിടെനിന്നും പറിച്ചു മാറ്റി. അദ്ദേഹം എന്നെ കരിംക്ക എന്ന ഒരു ബിസിനസ് കാരന്റെ വീട്ടിലേക്ക് ജോലിക്ക് ആയി ക്ഷണിച്ചു .
അങ്ങനെ ഞാൻ ഇരുപതാം വയസിൽ കരിംക്ക യുടെ വീട്ടിൽ എത്തിപ്പെട്ടു. കരിംക്ക നല്ല മനുഷ്യൻ ആയിരുന്നു എന്റെ അവസ്ഥ അറിഞ്ഞു എന്നെ അവിടെ ജോലിക്ക് എടുത്തു. കരിംക്ക ക്കു ടൗണിൽ രണ്ടു മൂന്ന് കടകളും ഒരു ചെറിയ അഡ്വെർടൈസ് മെന്റ് കമ്പനി യും ഉണ്ട്. ചെറിയ രീതിയിൽ ഓട്ടോ ഒക്കെ ഓടിച്ചിരുന്ന ഞാൻ കരിംക്കയുടെ കാറിന്റെ ഡ്രൈവർ ആയി മാറി . കരിംക്ക എനിക്ക് ഡ്രൈവിംഗ് ലൈസെൻസ് ഉം എടുത്തുതന്നു. ഞാൻ ആ വീട്ടിലെ ഡ്രൈവർ മാത്രം അല്ല ആ വീട്ടിലെ ഒരു കാര്യസ്ഥൻ പോലെ ആയിരുന്നു എന്റെ ജോലി.
കരിംക്ക ക്കു രണ്ടു പെൺകുട്ടികൾ ആണ് ഉണ്ടായിരുന്നത്. മൂത്തത് നസ്റിൻ എന്ന നെസിയും രണ്ടാമത്തേത് നൂർജഹാൻ എന്ന നൂറ യും . നെസി എന്റെ അനിയത്തി സന യുടെ പ്രായം ആയിരുന്നു ഞാൻ അവിടെ ചെല്ലുന്ന സമയം അവൾ പ്ലസ്‌വണിൽ പഠിക്കുക ആയിരുന്നു . നൂറ ആറിലും . കരിംക്ക യുടെ ഭാര്യ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു.
💬 Comments
View all comments