Chapter Title : സ്നേഹനൊമ്പരം 1 [AKH]
അതിനാൽ അവരുടെ വീട്ടിൽ ഇക്ക യും ആ രണ്ടു പെൺകുട്ടികളും ഒരു വേലക്കാരി രഹ്ന ഇത്തയും മാത്രമേ ഉണ്ടായിരുന്നു ഒള്ളു .
വീടിനു വെളിയിൽ ഉള്ള വാച്ച്മാൻ ന്റെ റൂമിന്റെ തൊട്ടടുത്തു ഉള്ള ഒരു ചെറിയ റൂമിൽ ആയിരുന്നു എന്റെ താമസം . ഭക്ഷണം കഴിക്കേണ്ട സമയം ആകുമ്പോൾ അടുക്കള ഭാഗത്തു ചെന്നാൽ മതി രഹ്ന ഇത്ത എല്ലാം എനിക്ക് എടുത്തു വെച്ചിട്ടുണ്ടാകും.
ഞാൻ ചെന്ന നാൾ മുതൽ നൂറ ഞാനും ആയി കമ്പനി ആയി.ഒരു കാന്താരി കുട്ടി ആയിരുന്നു അവൾ . നെസി അധികം സംസാരിക്കില്ല എങ്കിലും എന്നോട് വലിയ കാര്യം ആയിരുന്നു,
എല്ലാദിവസവും രാവിലെ ഞാൻ ഇക്കയെ ടൗണിൽ ആക്കിയിട്ട് തിരിച്ചു വീട്ടിൽ വരും പിന്നിട് നെസിയെയും നൂറയെയും ഞാൻ സ്കൂളിൽ വിട്ടതിനു ശേഷം ആണ് ഇക്ക യുടെ അടുത്തു പോയിരുന്നത്. അങ്ങനെ അതൊരു ദിനചര്യ പോലെ മൂന്ന് വർഷം കഴിഞ്ഞു.
ഇതിനോടകം നൂറ എന്റെ കുഞ്ഞു പെങ്ങൾ ആയി മാറി, അവളുടെ കുട്ടികളിയും എല്ലാം ഞാൻ ആസ്വദിച്ചു സന അടുത്ത് ഇല്ലാത്ത വിഷമം നൂറ ഉള്ളത് കൊണ്ട് കുറഞ്ഞു. എന്നാലും മാസത്തിൽ ഒരിക്കൽ സന എന്റെ അടുത്ത് വന്നു നിൽക്കാറുണ്ട്.സന നൂറായും നെസി യും ആയി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു.
അങ്ങനെ നെസി എൻട്രൻസ് കോച്ചിങ് നു ചേർന്ന സമയം. അവളുടെ കോച്ചിങ് സെന്റർ ഇത്തിരി ദൂരെ ആയിരുന്നു .
"അഖിലേട്ട പോകാം "
ഞാൻ കരിംക്ക യെ ഓഫീസിൽ കൊണ്ട് ആക്കി തിരിച്ചു വന്നു കാറിന്റെ അടുത്ത് നിൽകുമ്പോൾ പിന്നിൽ നിന്നും
💬 Comments
View all comments