0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 903

നൂറ യുടെ ശബ്ദം കേട്ടു.

"ആ നൂറു റെഡി ആയോ ?,ഇന്ന് നേരത്തെ ആണുലോ "

പതിവിലും നേരത്തെ അവളെ കണ്ട ഞാൻ അവളോട്‌ ചോദിച്ചു.

"ചേട്ടൻ മറന്നു പോയോ ഇത്താത്ത ക്കു ഇന്നല്ലേ കോച്ചിങ് ക്ലാസ്സ്‌ തുടങ്ങുന്നത് "

നൂറ പറഞ്ഞു.

"ഓഹ് ശെരി ആണലോ,നിന്നെ കൊണ്ട് വിട്ടിട്ടു വേണം അല്ലോ ഇത്താത്ത യെ കോച്ചിങ് ക്ലാസ്സിൽ ആക്കാൻ "

"ഉം "

,അവൾ ഒന്നു മൂളിയിട്ട് വന്നു വണ്ടിയുടെ മുന്നിലെ സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.

ഞാൻ വന്ന കാലം മുതലേ നൂറ എന്റെ കൂടെ വരുമ്പോൾ വണ്ടിയുടെ ഫ്രണ്ട് സീറ്റിൽ ഇരിക്കുക ഒള്ളു. നെസി ആണെങ്കിൽ പുറകിലും. നെസി അധികം സംസാരിക്കുന്ന പ്രകൃതം അല്ല ആവിശ്യത്തിന് മാത്രമ്മേ അവളുടെ ആ പവിഴധാരകൾ ചിലക്കുക ഒള്ളു. . എന്നാൽ നൂറ നേരെ തിരിച്ചു ആയിരുന്നു അവൾ വായ് തുറന്നാൽ പിന്നെ അടക്കില്ല ഇങ്ങനെ കലപില എന്നു ചിലച്ചോണ്ട് ഇരിക്കും.

"അല്ല നൂറു , ഈ ഇത്താത്ത യെ കാണാൻ ഇല്ലല്ലോ ?"

കുറച്ചു നേരം കാത്തു നിന്നിട്ടും നെസി യെ കാണാത്തൊണ്ടു ഞാൻ ചോദിച്ചു. ഞാൻ നൂറ ഇരിക്കുന്ന ഭാഗത്തു ചെന്നു നിന്നു കൊണ്ട് ചോദിച്ചു.

"ആ , എനിക്ക് അറിയില്ല, എവിടെ പോയി കിടക്കുന്നോ ആവോ ?"

"എന്താ നൂറു ഇത്താത്ത യും ആയി വഴക്ക് ഇട്ടോ ?"

അവളുടെ ദേഷ്യപെട്ടുള്ള സംസാരം കേട്ട ഞാൻ അവളോട്‌ ചോദിച്ചു.

"എല്ലാം ഞാൻ തന്നെ ചെയ്യണം എന്നു വെച്ചാൽ എങ്ങനെ ആണ് കുറെ നാൾ ആയി

💬 Comments

View all comments