0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 903

ഞാൻ ഇത് സഹിക്കുന്നത്, എനിക്ക് മതിയായി ഇനിയെങ്കിലും സ്വയം ചെയ്തു പഠിക്കട്ടെ "

അവൾ ആരോടെന്നില്ലാതെ പറഞ്ഞു.

"അല്ല നൂറു എന്തു പഠിക്കണ കാര്യം ആണ് ?എനിക്ക് മനസ്സിൽ ആയില്ല"

"ഒന്നുല്യാ ,ചേട്ടന് എല്ലാം വഴിയേ മനസ്സിൽ ആകും "

അവൾ അതും പറഞ്ഞു ബാഗിൽ നിന്നും ചെറിയ നോട്ട് എടുത്തു എന്തോ എഴുതാൻ തുടങ്ങി.

ഇവൾ എന്താ ഉദ്ദേശിക്കുന്നത്. ഞാൻ കുറച്ചു നേരം അതും ആലോചിച്ചു അവിടെ നിന്നു.

പെട്ടെന്ന് ആണ് എന്തോ ഒരു വെളിച്ചം ഒരു മിന്നായം പോലെ എന്റെ കണ്ണിലേക്ക് അരിച്ചു കയറിയത്.

ഞാൻ അതു എന്താണെന്നു അറിയാനായി ഞാൻ കാറിന്റെ അടുത്തേക്ക് നോക്കി അപ്പോ കാറിന്റെ പുറകിലത്തെ വിന്ഡോ ഗ്ലാസിൽ ഒരു തിളക്കം കണ്ടു ഞാൻ തിരിഞ്ഞു വീടിന്റെ വാതിലിലേക്ക് നോക്കി.

എന്റെ കണ്ണുകളെ കുളിർമ ഏകി കൊണ്ട് , ഒരു സ്വർണ്ണനിറത്തിൽ ഉള്ള ഒരു സൽവാർ സൂട്ട് ഇട്ടു കൊണ്ട് നെസി ഇറങ്ങി വരുന്നത് കണ്ടത്. അവളുടെ ഡ്രെസ്സിൽ സൂര്യപ്രകാശം അടിച്ചതിന്റെ റിഫ്ലെക്ഷൻ ആയിരുന്നു ഞാൻ കാറിന്റെ വിൻഡോയിൽ കണ്ടത്.

നല്ല നിറമുള്ള അവളുടെ ശരീരത്തിന് ആ ഡ്രസ്സ്‌ നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. അഞ്ചര അടിയിൽ കൂടുതൽ ഉയരം ഉണ്ടായിട്ടും അവളുടെ സൽവാർ ന്റെ അറ്റം നിലത്തു മുട്ടി കിടക്കുന്നുണ്ടായിരുന്നു. ഒരു ഷാൾ കൊണ്ട് അവൾ തലയിൽ തട്ടത്തിന് പകരം ഇട്ടിരുന്നു അതിന്റെ ഒരറ്റം മുന്പിലേക്കും മറ്റേ അറ്റം പുറകിലേക്ക് ആയിരുന്നു കിടന്നിരുന്നത്, സൽവാറിന് ചേർന്ന ഒരു നെറ്റ് പോലത്തെ ഷാൾ ആയിരുന്നു അതു, അതിനാൽ അവളുടെ സ്വർണ്ണ നിറമാർന്ന മുടിയിഴകൾ

💬 Comments

View all comments