0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 904

അതിലുടെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു..

വട്ടമുഖം ആയിരുന്നു അവളുടേത്. സുറുമ ഇട്ട വിടർന്ന കണ്ണുകൾ , പൂച്ച കണ്ണ് പോലെ അല്ലെങ്കിലും എല്ലാവരിലും നിന്നും ചെറിയൊരു വിത്യാസം അവളുടെ സുന്ദരമാർന്ന ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ചെറിയ നെറ്റിത്തടം. മുഖത്തിനു ഇണങ്ങിയ ചെറിയ മൂക്ക്. അതിനു താഴെ ചെറു പവിഴ ചുണ്ടുകൾ . നല്ല മിനുസമാർന്ന കവിൾത്തടം. പൂഞ്ചിരി തൂകുമ്പോൾ കവിളത്തു വിരിയുന്ന ചെറു നുണക്കുഴി. കഴുത്തിൽ ചെറിയ സ്വർണനെക്ലേസ് അതിന്റെ അറ്റത്തെ ലവ് ഷെയ്പ്പിൽ ഉള്ള ലോക്കറ്റ് അവളുടെ ഭംഗി വർധിപ്പിക്കുന്നു. ആവശ്യത്തിനുള്ള പൊക്കവും, അധികം വണ്ണം ഇല്ലാത്ത നല്ല ഷെയ്പ്പിൽ ഉള്ള ശരീരവും അവളുടെ ഭംഗി കൂട്ടുന്നു, എല്ലാം കൊണ്ട് ഒരു മാലാഖ യെ പോലെ തോന്നിച്ചു അവളെ. ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി. അവൾ പുഞ്ചിരി തൂകി കൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു. അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ നോക്കി ഒരു നാണം കലർന്ന മുഖത്തോടെ അവൾ കാറിൽ കയറി. എന്നാൽ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു പോയ അതൊന്നും അറിഞ്ഞില്ല., ഞാൻ ഒരു സ്വപ്‌ന ലോകത്തു ആയിരുന്നു. മൂന്ന് വർഷം ആയി ഞാൻ ഇവിടെ വന്നിട്ട് എന്നാലും ഓരോ തവണ അവളെ കാണും തോറും എന്റെ മനസ്സിൽ അവളുടെ ചിത്രം ആഴത്തിൽ പതിയും. കിട്ടില്ല എന്നു അറിഞ്ഞിട്ടും ആ കനിയെ ഞാൻ എന്റെ മനസ്സിൽ പ്രതിഷിടിച്ചു, എന്തോ അവളെ എനിക്ക് വളരെ അധികം ഇഷ്ടം ആണു , അവൾക്കു തിരിച്ചു എന്നോട് ഇഷ്ടം ഉണ്ടോന്നു അറിയില്ല പക്ഷെ ഒരു കാര്യം

💬 Comments

View all comments