Chapter Title : സ്നേഹനൊമ്പരം 1 [AKH]
ഉറപ്പാണ് ഈ മൂന്നു വർഷം കൊണ്ട് എന്റെ അടുത്തുള്ള അവളുടെ പെരുമാറ്റം എന്നെ അവൾക്കു ഇഷ്ടമാണെന്നുള്ള സൂചന നൽകുന്നുണ്ട്,
"അഖിലേട്ടാ , വണ്ടി എടുക്ക് "
നൂറ യുടെ ശബ്ദം എന്നെ സ്വപ്നലോകത്തു നിന്നും താഴെ ഇറക്കി.
ഞാൻ പെട്ടന്ന് തന്നെ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറക്കി.
കാർ പതിയെ റോഡിലൂടെ പോയിക്കൊണ്ടിരുന്നതോടൊപ്പം എന്റെ മനസ്സ് നെസിയിലേക്കും പോയി...
!ആദ്യം ആയി ഞാൻ ഇക്ക യുടെ വീട്ടിൽ വന്ന ദിവസം. !
അച്ഛന്റെ സുഹൃത്ത് പറഞ്ഞത് അനുസരിച്ചു ഞാൻ രാവിലെ തന്നെ ഹോട്ടലിന്റെ അടുത്തുള്ള കുടുസു മുറിയിൽ നിന്നും എന്റെ ഒരു പഴയ ബാഗും രണ്ടു ജോഡി ഡ്രെസ്സും ആയി ഞാൻ കരിംക്ക യുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി.
അങ്ങനെ അച്ഛന്റെ സുഹൃത്ത് പറഞ്ഞു തന്ന വഴിയിലൂടെ ഞാൻ അവസാനം ആ വീടിനു മുൻപിൽ എത്തിപ്പെട്ടു.
ഒരു രണ്ടു നില ബംഗ്ലാവ് ആയിരുന്നു അതു .
ഗേറ്റ് നു അടുത്ത് ഒരു സെക്യൂരിറ്റികാരൻ ചെടികൾക്ക് വെള്ളം ഒഴിച്ച് കൊണ്ട് നിൽക്കുന്നു.
ആൾ എന്നെ കണ്ടപ്പോൾ അടുത്തു വന്നു എന്താ കാര്യം എന്നു തിരക്കി,.
ഞാൻ വന്ന കാര്യം അയാളോട് പറഞ്ഞു .
അതുകേട്ട അയാൾ എനിക്ക് മുൻപിൽ ആ വലിയ ഗേറ്റ് തുറന്നു.
ഞാൻ ആ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.
ഒരു വൈറ്റ് കളറിൽ നല്ല ഭംഗിയുള്ള ഒരു ബംഗാവ് ആയിരുന്നു അതു . വീടിനു മുൻപിൽ പോർച്ചിൽ ഒരു മുന്തിയ ഇനം ബ്ലാക്ക് കാർ കിടക്കുന്നു.
വീടിന്റെ വൈറ്റ് കളറും
💬 Comments
View all comments