Chapter Title : സ്നേഹനൊമ്പരം 1 [AKH]
ഫോൺ ശെരി ആയി കിട്ടുമോ എന്ന് അറിയാനായി കവല യിലേ ഒരു മൊബൈൽ ഷോപ്പിൽ പോയി , പക്ഷെ നിരാശ ആയിരുന്നു ഫലം. അവർ അതു മാറ്റി പുതിയത് എടുക്കാൻ പറഞ്ഞു പക്ഷെ എന്റെ കൈയിൽ പുതിയ ഒരു ഫോൺ എടുക്കാൻ ഉള്ള പൈസയും ഇല്ലായിരുന്നു . അങ്ങനെ ഫോൺ വാങ്ങാതെ ഞാൻ തിരിച്ചു റൂമിൽ വന്നു.
ഇനി ഇക്ക അത്യാവശ്യത്തിനു എന്നെ എങ്ങനെ വിളിക്കും എന്ന് ഓർത്തു റൂമിൽ ഇരിക്കുമ്പോൾ ആണു.
"ആ അഖിലേട്ടൻ ഇവിടെ ഉണ്ടായിരുന്നുവോ. "
നൂറാ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
"ഉം, എന്താ നൂറാ "
"ഞാൻ നേരെത്തെ വന്നാരുന്നു "
"ഞാൻ ഒന്ന് പുറത്തു പോയി നൂറാ. ഫോൺ റെഡി ആകുമോ എന്ന് അറിയാൻ "
"റെഡി ആയോ എന്നിട്ട്? "
"ഹേയ് ഇല്ല , പുതിയത് വാങ്ങേണ്ടി വരും , "
"അതെയോ? "
"ഉം, ഇക്ക വന്നിട്ട് കുറച്ചു കാശ് അഡ്വാൻസ് വാങ്ങിട്ടു പുതിയത് വാങ്ങാൻ പോകാം എന്ന് വിചാരിക്കുന്നു "
"അതെ ഫോണിന് വേണ്ടി അഖിലേട്ടൻ കാശ് വാങ്ങാൻ നിൽക്കേണ്ട , "
"പിന്നെ "
"ഇത് പിടിച്ചോ "
നൂറാ അതും പറഞ്ഞു ഒരു മൊബൈൽ ഫോൺ എന്റെ കൈയിലേക്ക് നീട്ടി.
"എന്താ "
എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
"ഇത് വാങ്ങിച്ചോ "
"അയ്യോ ഇതൊന്നും വേണ്ട നൂറാ, ഞാൻ പിന്നെ വാങ്ങിച്ചോളാം "
"അഖിലേട്ടാ ഇപ്പോ ഇത് പിടിക്ക് പൈസ കിട്ടുമ്പോൾ വേറെ വാങ്ങിക്കാം അതു വരെ ഇത് ഉപയോഗിച്ചൊള്ളു
💬 Comments
View all comments