0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 921

"

"അതു വേണോ നൂറാ "

"അതെ ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വാങ്ങിക്കാതിരിക്കുന്നത് നല്ല ശീലം അല്ല, ഇന്നാ ഇത് പിടിച്ചേ "

നൂറാ അതും പറഞ്ഞു ഫോൺ എന്റെ കൈകളിൽ നിർബന്ധിച്ചു പിടിപ്പിച്ചു.

"ഇതാരുടെ ആണു നൂറാ "

ആ ഫോൺ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

"ഇത്താത്ത യുടെ പഴയ ഫോൺ ആണു ഉപയോഗിക്കാതെ ഇരിക്കുക ആയിരുന്നു ഇനി ഇപ്പോൾ ചേട്ടൻ ഉപയോഗിച്ചൊള്ളു."

"ഇത് ടച്ച്‌ സ്ക്രീൻ അല്ലെ ഞാൻ ഇങ്ങനത്തെ ഫോൺ ഉപയോഗിച്ചിട്ടില്ല,ഇത് എങ്ങനെ ആണു വർക്ക്‌ ചെയേണ്ടത്? "

ഞാൻ ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു.

"അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം "

നൂറാ അതും പറഞ്ഞു എനിക്ക് ആ ഫോണിന്റെ ഒരുവിധം കാര്യങ്ങളും പറഞ്ഞു തന്നു.

ആ ഫോണിൽ വാട്സാപ്പ് ഓക്കേ റെഡി ആക്കി തന്നു.

അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ വെറുതെ ഫോൺ എടുത്തു ഗാല്ലറി ഒക്കെ നോക്കുക ആയിരുന്നു .

അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.

ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.

ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു

അങ്ങനെ

💬 Comments

View all comments