Chapter Title : സ്നേഹനൊമ്പരം 1 [AKH]
കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.
ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .
"ഹായ് ☺☺"
ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,
"ഹായ് "
ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.
"എന്നെ മനസ്സിലായോ? "
അവിടെന്നും വീണ്ടും മെസ്സേജ് വന്നു .
"എനിക്ക് അങ്ങോട്ട് പിടികിട്ടിയില്ല . ആരാ ഇത് ? "
ഞാൻ ചോദിച്ചു.
"ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ "
"ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം "
"നൂറാ ആണൊ "
"അല്ല "
പിന്നെ ഇതാരപ്പാ , ഞാൻ വീണ്ടും ചിന്തയിൽ ആണ്ടു,
"എനിക്ക് അറിയില്ല, ആരാ ഇത്? "
ഞാൻ മെസ്സേജ് അയച്ചു.
"എങ്ങനെ അറിയാനാ എന്നെ,. കാണുമ്പോൾ ഉള്ള ചിരി മാത്രം അല്ലെ ഒള്ളു അല്ലാതെ എന്നോട് ഒന്ന് മിണ്ടുക കൂടി ഇല്ലല്ലോ "
"ഓഹ് നെസി ആയിരുന്നു ലേ. "
"ഉം "
"എനിക്ക് പെട്ടന്ന് പിടികിട്ടിയില്ല നെസി സോറിട്ടോ "
"ഉം "
"അല്ല നെസി എന്താ പറഞ്ഞെ ഞാൻ മിണ്ടാറില്ല എന്നോ.അതിനു നെസി ബുക്കിൽ നിന്നും ഒന്ന് തലഉയർത്തിയാൽ അല്ലെ എനിക്ക് ഒക്കെ ഒന്നു സംസാരിക്കാൻ പറ്റുകഉള്ളു "
"ഹിഹി "
💬 Comments
View all comments