0%

Chapter Title : സ്നേഹനൊമ്പരം 1 [AKH]

Author : Akh Read All Parts 923

പിന്നെ പതിയെ പതിയെ ഞങ്ങൾ തമ്മിൽ ചാറ്റിങ്ങിലൂടെ ഫ്രണ്ട്‌സ് ആയി മാറി . നേരിട്ട് കാണുമ്പോൾ നെസി അധികം സംസാരിക്കില്ല എങ്കിലും ഞങ്ങൾ തമ്മിൽ വാട്സാപ്പിൽ ചാറ്റുമ്പോൾ അവൾ നല്ലോണം തുറന്നു സംസാരിക്കുമായിരുന്നു .

അങ്ങനെ വർഷങ്ങൾ കടന്നുപോയി നെസിയും ആയി ഒരു നല്ല റിലേഷൻ ഞാൻ കീപ് ചെയ്തു കൊണ്ടുപോയി ഒരു ഫ്രണ്ട് എന്ന നിലയിൽ . അത്രയും നാൾ ആയിട്ടും ഞാൻ എന്റെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞിരുന്നില്ല, അതിനു പ്രധാന കാരണം എന്റെ ഉള്ളിലെ പേടി ആയിരുന്നു,

ഞാൻ അവളോട്‌ ഇഷ്ടം ആണെന്ന് പറഞ്ഞാൽ അവളുടെ തിരിച്ചുള്ള മറുപടി അല്ല എന്നു ആണെങ്കിൽ ഞാൻ ആകെ തകർന്നു പോകും പിന്നെ അവളും ആയി ഇപ്പോൾ ഉള്ള ഈ ചാറ്റിങ്ങും കൂടി ഇല്ലാതെ ആകും. ചിലപ്പോൾ ഞാൻ ഈ വിട്ടിൽ നിന്നും പുറത്താകാനും സാധ്യത ഉണ്ട് അപ്പൊ പിന്നെ അവളെ എനിക്ക് പിന്നിട് കാണാൻ കിട്ടിയെന്നു കൂടി വരില്ല.

അതിനേക്കാളും നല്ലത് ഇപ്പോഴുള്ള ഈ ഫ്രണ്ട്ഷിപ് ആണെന്ന് ഞാൻ കരുതി,...

"അഖിലേട്ടാ, വണ്ടി നിർത്തു സ്കൂൾ കഴിഞ്ഞു പോയി "

നൂറാ യുടെ ശബ്ദം ആണു എന്നെ നെസിയുടെ ഓർമകളിൽ നിന്നും കാറിലേക്ക് തിരിച്ചു എത്തിച്ചത്.

ഞാൻ നോക്കിയപ്പോൾ നൂറയുടെ സ്കൂളിന്റെ ഗേറ്റും കഴിഞ്ഞു വണ്ടി കുറച്ചു ദൂരം മുൻപോട്ടു പോയി കഴിഞ്ഞിരിക്കുന്നു . ഞാൻ വേഗം തന്നെ കാർ അവിടെ ഒതുക്കി.

"ഏട്ടോ , എന്തു സ്വപ്നം കണ്ടാ വണ്ടി ഓടിക്കുന്നെ,? "

നൂറാ ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഹേയ് ഒന്നുല്യാ പെട്ടന്ന്

💬 Comments

View all comments