Chapter Title : സ്നേഹനൊമ്പരം 2 [AKH]
പൈസ ഒക്കെ കൊടുത്തു കൂട്ടത്തിൽ ഞാൻ ഒരു നൂറു രൂപ മീനു കുട്ടിക്ക് ടിപ്പ് എന്ന നിലയിൽ പുസ്തകം വാങ്ങാൻ ആയി അവളുടെ കൈയിൽ ഏല്പിച്ചു .ആദ്യം വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നിട് എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ സന്തോഷത്തോടെ അതു വാങ്ങിച്ചു.
അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി .
"എങ്ങനെ ഉണ്ടായിരുന്നു ഇഷ്ടപ്പെട്ടോ രണ്ടാൾക്കും . "
കാറിൽ ഇരിക്കുമ്പോൾ ഞാൻ അവരോടു ചോദിച്ചു.
"പിന്നെ അഖിലേട്ടാ അടിപൊളി ആയിരുന്നു ഇത്രയും രുചിയോടെ ഞാൻ ഒരു ഫുഡും ഇതിനു മുൻപ് കഴിച്ചിട്ടില്ല , താങ്ക്സ് അഖിലേട്ടാ "
നൂറ പറഞ്ഞു.
"ഉം, അല്ലാ നെസിക്ക് ഇഷ്ടായില്ലേ? "
ഞങ്ങളുടെ സംസാരം കേട്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന നെസിയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു.
"ഉം ഇഷ്ടായി "
അവളുടെ മാസ്റ്റർപീസ് ആയാ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു .
അങ്ങനെ ഞങ്ങൾ സംസാരിച്ചു വീട്ടിൽ എത്തി .
നൂറയും നെസിയും വീട്ടിലേക്ക് കയറി പോയി ഞാൻ നേരെ എന്റെ റൂമിലേക്കും നടന്നു .
റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ തുറന്നു കിടക്കുന്നു .
"ഹേയ് ഞാൻ ഇത് അടച്ചിട്ടു ആണല്ലോ പോയത് പിന്നെ ആരാ ഇത് തുറന്നത് "
ഞാൻ വേഗം അകത്തേക്ക് കടന്നു ഉള്ളിലേക്ക് നോക്കിയപ്പോൾ ആരെയും കാണുന്നില്ല .
പെട്ടന്ന് ആണു എന്റെ കണ്ണുകൾ രണ്ടും പുറകിൽ നിന്നും രണ്ടു കൈകളാൽ പൊത്തിയത് .
കൈകളിലെ ചെറു തണുപ്പും മൃദുലതയും ആ സ്പർശനത്താൽ തിരിച്ചു അറിഞ്ഞ ഞാൻ.
"ഏട്ടന്റെ പൊന്നുസ് വന്നല്ലോ "
ആ രണ്ടും കൈകൾ എന്റെ കണ്ണിൽ നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞു. അതോടൊപ്പം ഞാൻ നിന്നിടത്തു നിന്നും തിരിഞ്ഞു.
ഞാൻ നോക്കിയപ്പോൾ എന്റെ എല്ലാം എല്ലാം ആയാ എന്റെ സന കുട്ടി നിറഞ്ഞ പുഞ്ചരി യോടെ എന്റെ മുൻപിൽ നില്കുന്നു.
"ഈ ഏട്ടൻ വേഗം കണ്ടുപിടിച്ചു കളഞ്ഞല്ലോ "
അവൾ ഒരു ചെറു പരിഭവത്തോടെ പറഞ്ഞു.
" കുഞ്ഞുനാൾ മുതലേ പൊന്നു പോലെ താലോലിച്ചു ഒരു അപകടവും വരുത്താതെ ഇതുവരെയും ഹൃദയത്തോട് ചേർത്തു പിടിച്ചു നടന്ന എന്റെ പൊന്നുസിന്റെ കൈകൾ കണ്ടുപിടിക്കാൻ എനിക്ക് അധികം നേരം ഒന്നും വേണ്ടാ,"
ഞാൻ അവളുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവൾ വന്നു എന്റെ മാറോടു ചേർന്നു .
💬 Comments
View all comments