Chapter Title : സ്നേഹനൊമ്പരം 2 [AKH]
സ്റ്റാർ റെസ്റ്റോറന്റിൽ കയറാം "
ഞാൻ പറഞ്ഞു.
"അഖിലേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്? "
നൂറാ ആണ് ചോദിച്ചത്.
"പറ നൂറാ "
"എനിക്ക് മാത്രം അല്ല നെസിത്താ ക്കും ഉണ്ട് ആ ആഗ്രഹം. "
"ഉം പറ രണ്ടുപേരുടെയും ആഗ്രഹം എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ സാധിച്ചു തരാം "
ഞാൻ പറഞ്ഞു.
"രണ്ടു പേർക്കും ഒരു ആഗ്രഹം തന്നെ ആണു "
"ഉം "
"അതെ ഈ വലിയ റെസ്റ്റോറന്റിൽ ഒക്കെ കയറി മടുത്തു. അഖിലേട്ടനു പറ്റുക ആണെങ്കിൽ ഞങ്ങളെ റോഡ് സൈഡിൽ ഉള്ള ഈ ഉന്തുവണ്ടിയിൽ ഒക്കെ പാചകം ചെയുന്ന കടയിൽ ഞങ്ങളെ കൊണ്ടോകമോ."
നൂറാ ചോദിച്ചു.
"തട്ടുകട ആണൊ ഉദ്ദേശിച്ചത് നൂറാ "
ഞാൻ ചോദിച്ചു.
"ആ അതു തന്നെ , ഇന്നാള് സനേച്ചി വന്നപ്പോൾ ചേട്ടൻ സനേച്ചി ക്ക് വാങ്ങിച്ചു കൊടുത്തില്ലേ പൊറോട്ട കൊത്തി നുറുക്കിയ മാതിരിയും അതിൽ മുട്ടയും മറ്റും ചേർത്ത് ഉള്ള ഒരു ഫുഡ്, "
"കൊത്ത് പൊറോട്ട ആണൊ "
"ആ അതു തന്നെ , അന്ന് സനേച്ചി ഞങ്ങൾക്കും കുറച്ചു തന്നിരുന്നു, അന്ന് അതു കഴിച്ചതിൽ പിന്നെ അതു വീണ്ടും കഴിക്കണം എന്നു ഒരു മോഹം.വാപ്പച്ചി യോട് പറഞ്ഞാൽ അങ്ങനത്തെ കടയിൽ ഒന്നും കൊണ്ടൊകില്ല . ചേട്ടന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഞങ്ങളുടെ ഈ ആഗ്രഹം സാധിച്ചു തരോ ? "
നൂറാ ചോദിച്ചു.
"പിന്നെന്താ എപ്പോ സാധിച്ചുന്ന് ചോദിച്ചാൽ പോരെ, അടുത്ത നല്ലൊരു തട്ടുകടയിൽ തന്നെ കയറാം നമുക്ക് അവിടെ ഇരുന്നു
💬 Comments
View all comments