Chapter Title : സ്നേഹനൊമ്പരം 2 [AKH]
ഞാൻ നെസിയുടെയും നൂറായുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
അപ്പൊ അവർ ചേട്ടൻ തന്നെ പറഞ്ഞോളു എന്നു ആഗ്യം കാണിച്ചു .
"കൊത്ത് പൊറോട്ട ഉണ്ടോ മോളു "
ഞാൻ ആ കോച്ചിനോട് ചോദിച്ചു.
അതുകേട്ടപ്പോൾ ആ കൊച്ചു
"അച്ഛാ "
എന്നു വിളിച്ചോണ്ട് തട്ടുകടയിലെ ചേട്ടന്റെ മുഖത്തേക്ക് നോക്കി.
ആ ചേട്ടൻ ഉണ്ടെന്നു എന്നർത്ഥത്തിൽ തല ആട്ടി .
"ഉണ്ട്, "
ആ കൊച്ചു പറഞ്ഞു .
."എന്നാ ഒരു മൂന്ന് സെറ്റ് എടുത്തോ "
ഞാൻ പറഞ്ഞു.
"അച്ഛാ മൂന്ന് സെറ്റ് കൊത്ത് പൊറോട്ടാ "
ആ കൊച്ചു വിളിച്ചു പറഞ്ഞു.
"വേറെ എന്തെങ്കിലും വേണോ "
ആ കൊച്ച് ചോദിച്ചു.
"ആ വേണം "
എന്താ എന്നർത്ഥത്തിൽ ആ കൊച്ചു എന്റെ മുഖത്തേക്ക് നോക്കി.
"മോളുട്ടി യുടെ പേരെന്താ?
ഞാൻ ചെറു ചിരിയൽ ചോദിച്ചു.
"മീനു "
അവൾ പറഞ്ഞു.
"മീനു കുട്ടി ഏത് ക്ലാസ്സില്ലാ പടിക്കുനെ "
"ഒൻപതാം ക്ലാസ്സിൽ "
"ഇന്ന് പോയില്ലേ മോള് ക്ലാസ്സിൽ "
"ഉം,ക്ലാസ്സ് കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് പോരും "
"അപ്പോ മീനു കുട്ടി ആണല്ലേ അച്ഛനെ സഹായിച്ചു കൊടുക്കുന്നത് "
"ഉം . അച്ഛനെ സഹായിക്കാൻ ഞാൻ മാത്രമല്ലേ ഒള്ളു "
"അപ്പൊ മീനു കുട്ടിയുടെ അമ്മയോ? "
"മീനു കുട്ടിക്ക് അമ്മ ഇല്ല അച്ഛൻ മാത്രം ഒള്ളു , മീനു കുട്ടി ചെറുതായിരുന്നപ്പോൾ മീനു കുട്ടിയെ ഒറ്റക്ക് ആക്കി അമ്മ ദുര എവിടേക്കോ പോയി "
അതു പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ
💬 Comments
View all comments