0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 542

നിന്നും ഒരിറ്റു കണ്ണീർ പൊടിഞ്ഞു.

അമ്മ യുടെ കാര്യം കേട്ടപ്പോൾ എന്റെ കണ്ണും ചെറുതായി ഇറാനായി, എന്റെ അമ്മയെ ഞാൻ ഓർത്തു പോയി.

ഞങ്ങളുടെ സംഭാഷണങ്ങൾ കേട്ടു നെസിയും നൂറയും കസേരയിൽ ഇരിപ്പുണ്ടായിരുന്നു. നെസിയുടെ കണ്ണുകൾ ഇറാനാകുന്നത് ഞാൻ കണ്ടു.

"മീനു കുട്ടി "

അവളുടെ അച്ഛൻ അവളെ അയാളുടെ അടുത്തേക്ക് വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ആ ചേട്ടനും മീനുകുട്ടിയും കൂടി . മൂന്ന് പ്ലേറ്റിൽ ഭക്ഷണം ഞങ്ങൾക്ക് കൊണ്ട് തന്നു.

അങ്ങനെ കൊത്ത് പൊറോട്ട കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടു പ്ലേറ്റ് കപ്പ ബിരിയാണി കൂടി പറഞ്ഞു ഒരു പ്ലേറ്റ് നൂറക്കും ഒരു പ്ലേറ്റ് ഞാനും നെസിയും കൂടി ഫിഫ്റ്റി ഫിഫ്റ്റി ആക്കി കഴിച്ചു.

അങ്ങനെ സന്തോഷത്തോടെ ഭക്ഷണം ഒക്കെ കഴിച്ചു ഞാൻ പൈസ ഒക്കെ കൊടുത്തു കൂട്ടത്തിൽ ഞാൻ ഒരു നൂറു രൂപ മീനു കുട്ടിക്ക് ടിപ്പ് എന്ന നിലയിൽ പുസ്തകം വാങ്ങാൻ ആയി അവളുടെ കൈയിൽ ഏല്പിച്ചു .ആദ്യം വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നിട് എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ സന്തോഷത്തോടെ അതു വാങ്ങിച്ചു.

അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി .

"എങ്ങനെ ഉണ്ടായിരുന്നു ഇഷ്ടപ്പെട്ടോ രണ്ടാൾക്കും . "

കാറിൽ ഇരിക്കുമ്പോൾ ഞാൻ അവരോടു ചോദിച്ചു.

"പിന്നെ അഖിലേട്ടാ അടിപൊളി ആയിരുന്നു ഇത്രയും രുചിയോടെ ഞാൻ ഒരു ഫുഡും ഇതിനു മുൻപ് കഴിച്ചിട്ടില്ല , താങ്ക്സ് അഖിലേട്ടാ "

നൂറ പറഞ്ഞു.

"ഉം, അല്ലാ നെസിക്ക് ഇഷ്ടായില്ലേ? "

ഞങ്ങളുടെ സംസാരം കേട്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന നെസിയെ കണ്ടപ്പോൾ

💬 Comments

View all comments