Chapter Title : സ്നേഹനൊമ്പരം 2 [AKH]
"എന്താ പൊന്നു "
എന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലെ ചെറു ജലകണകൾ എന്റെ വിരലുകളാൽ തുടച്ചു കൊണ്ട് ചോദിച്ചു.
അതിനു ഉത്തരം എന്ന നിലയിൽ അവൾ ഒന്നുല്യാ നു കണ്ണുകൾ അടച്ചു കാണിച്ചു അതോടൊപ്പം അവളുടെ മുഖത്തു പുഞ്ചിരി യും വിടർന്നു.
"അല്ല നീയെന്താ ഇന്ന് വന്നേ അടുത്ത ആഴ്ച വരും എന്നല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് "
ഞാൻ അവളോട് ചോദിച്ചു.
"എനിക്ക് ചേട്ടനെ കാണാൻ തോന്നി അതുകൊണ്ട് ഓടി പോന്നതാ "
അവൾ പറഞ്ഞു.
"അതിനു എന്തിനാ ഓടി പൊന്നേ? വല്ല ബസ് പിടിച്ചു വന്നാൽ പോരെ? "
"അയ്യേ ഇത്രയും വലുതായി എന്നിട്ടും ചളി അടിക്കു ഒരു കുറവും ഇല്ല"
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ നിന്നോട് അല്ലാതെ ആരോടാ ഇതൊക്കെ പറയാ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഉം അതെ എല്ലാം സഹിക്കാൻ ഞാൻ ഒരുത്തി ഉണ്ടല്ലോ. "
അവൾ എന്നെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
"എടീ "
ഞാൻ അവളെ കപട ദേഷ്യത്തോടെ വിളിച്ചു. അതോടൊപ്പം തമാശക്ക് പതിയെ അടിക്കാൻ ആയി കൈയോങ്ങി.
അതുകണ്ട അവൾ എന്റെ നെഞ്ചിൽ പിടിച്ചു പതിയെ തള്ളിയിട്ട് എന്റെ അടുത്തു നിന്നും പുറകോട്ടു ഓടി മാറി.
പിന്നിട് അവൾ നേരെ ചെന്നു കസേരയിൽ ഇരുന്നു എന്നെ നോക്കി ചിരിച്ചു.
ഞാൻ തിരിച്ചും അവളെ നോക്കി ചിരിച്ചു.
"പോന്നുസെ നീ വല്ലതും കഴിച്ചോ "
"ഉം , ഞാൻ വന്നപ്പോൾ രഹ്ന താത്ത എനിക്ക് ചക്കട യും ചായയും തന്നു
💬 Comments
View all comments