0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 545

"

"ഉം "

"ചേട്ടാ ഒന്നു നിന്നെ? "

ഡ്രസ്സ്‌ മാറാൻ ആയി റൂമിലോട്ടു പോകാൻ തുനിഞ്ഞ എന്നെ സന പുറകിൽ നിന്നും വിളിച്ചു.

ഞാൻ എന്താ എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി.

അവൾ എന്നോട് അവിടെ നിക്കാൻ ആഗ്യം കാണിച്ചു കൊണ്ട് അവളുടെ ബാഗിൽ നിന്നും ഒരു പൊതി എടുത്തു എന്റെ അടുത്തേക്ക് വന്നു.

"എന്താ പൊന്നു "

അവൾ ആ പൊതി എന്നെ ഏല്പിച്ചപ്പോൾ ഞാൻ ചോദിച്ചു.

"തുറന്നു നോക്ക്. "

അവൾ കണ്ണുകൾ കൊണ്ട് കാണിച്ചു.

ഞാൻ അതു തുറന്നു നോക്കി ആ പൊതിക്ക് ഉള്ളിൽ ചെറിയൊരു ഡപ്പ, ജൂവലറി നോക്കെ കിട്ടുന്ന ഡപ്പ, ഞാൻ അതു തുറന്നു നോക്കി ഒരു സ്വർണ്ണ ചെയിൻ.

"ഇതെവിടുന്ന പൊന്നു "

ഞാൻ ആകാംഷയോടെ ചോദിച്ചു.

"അതു ചേട്ടന് വേണ്ടി ഞാൻ വാങ്ങിച്ചതാ "

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

"ചേട്ടാ എനിക്ക് ഒരു ഗോൾഡ് കോയിൻ കോളേജിൽ നിന്നും കിട്ടി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ആയിട്ട്, പിന്നെ കോളേജിലെ സ്റ്റൈപ്പന്റും പിന്നെ ചേട്ടൻ തരുന്ന പൈസ യിൽ നിന്നും മിച്ചം വരുന്ന പൈസ കൊണ്ട് ഞാൻ ചേട്ടനു വേണ്ടി വാങ്ങിയതാ ഇത് ചേട്ടന്റെ ബർത്ത് ഡേ ക്കു വേണ്ടി "

അവൾ പറഞ്ഞു.

"എന്തിനാ പൊന്നു എനിക്ക് ഇതൊക്കെ? "

"എന്റെ ചേട്ടന് ഞാൻ അല്ലാതെ വേറെ ആർക്കാ വാങ്ങി കൊടുക്കാ"

"എന്നാലും നിനക്ക് കിട്ടിയ അവാർഡ് അതു നിന്റെ കഴുത്തിൽ അല്ലെ കിടക്കേണ്ടത് അല്ലാതെ ഒരു അർഹത യും ഇല്ലാത്ത എനിക്ക് എന്തിനാ ഇത്

💬 Comments

View all comments