0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 546

"

ഞാൻ പറഞ്ഞു.

"ചേട്ടന് അർഹത ഇല്ലെന്നോ , എന്നെ ഒരു നല്ല നിലയിൽ ആക്കാൻ ചേട്ടൻ എന്തോരം കഷ്ടപെടുന്നുടെന്നു എനിക്ക് നല്ലോണം അറിയാം, എനിക്ക് ഇത് കിട്ടിയതിനു കാരണക്കാരൻ എന്റെ ഈ നിൽക്കുന്ന ചേട്ടൻ ആണു . ചേട്ടന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മാറ്റി വെച്ച് എനിക്ക് വേണ്ടി ചേട്ടൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ ....... "

അവൾ അതു പറഞ്ഞു മുഴുവിച്ചില്ല.

അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

"എടീ പോത്തേ , ഞാൻ എന്ത് സ്വപ്നം മാറ്റിവെച്ചുനാ നീ പറയുന്നേ , എനിക്ക് ഒരെ ഒരു സ്വപ്നം മാത്രേ ഇപ്പോൾ ഒള്ളു അതു എന്റെ ഈ പൊന്നു സിനെ നല്ലോണം പഠിപ്പിച്ചു ഒരു നല്ല ഒരാളുടെ കൈ പിടിച്ചു ഏൽപ്പിക്കണം "

അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

കല്യാണം കാര്യം കേട്ടപ്പോൾ അവളുടെ മുഖത്തു കരച്ചിലിനിടയിലും ചെറു പുഞ്ചിരി വിടർന്നു.

"അതെ ഇത് നീ ഇട്ട് തരോ അതോ ഞാൻ ഇടണോ "

ഞാൻ ആ മാല കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു .

"ഞാൻ ഇട്ട് തരാം "

അവൾ അതും പറഞ്ഞു എന്റെ കൈയിൽ നിന്നും മാല വാങ്ങിച്ചു എന്റെ കഴുത്തിൽ ഇട്ട് തന്നു . ആ മാലയുടെ അറ്റത്തു ആലിലകണ്ണൻ ന്റെ ലോക്കറ്റ് ആയിരുന്നു ഉണ്ടായിരുന്നത്.

"പിന്നെ ചേട്ടാ , ഈ മാല അധികം നാൾ ചേട്ടന്റെ കഴുത്തിൽ ഇടാൻ കഴിയില്ല "

"അതെന്താ? "

"ഈ മാല എന്റെ നാത്തൂൻ വരുമ്പോൾ നാത്തൂന്റെ കഴുത്തിൽ ചേട്ടൻ മിന്നു കെട്ടുന്നതോടൊപ്പം

💬 Comments

View all comments