Chapter Title : സ്നേഹനൊമ്പരം 2 [AKH]
ഇത് കെട്ടി കൊടുക്കണം.എന്റെ ഒരു ആഗ്രഹം ആണു. "
"അതിനു ഞാൻ കല്യാണം കഴിക്കേണ്ടേ? "
"പിന്നെ വേണ്ടേ, "
"ഉം "
ഞാൻ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ മൂളി.
"അതെന്താ ചേട്ടാ മൂളലിൽ ഒരു എനർജി ഇല്ലാത്തതു ചേട്ടൻ സന്യസിക്കാൻ പോകുക ആണൊ? "
"ആദ്യം നിന്റെ കഴിയട്ടെ പൊന്നു, അതു കഴിഞ്ഞു ആലോചിക്കാം ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്നു "
"ചിലപ്പോൾ എന്റെ കല്യാണത്തിന് മുൻപ് ചേട്ടൻ കെട്ടേണ്ടി വരും "
അവൾ അതു പറഞ്ഞതിനൊപ്പം ഒരു അർഥം വെച്ചുള്ള ചിരിയും.
"ഡി, നീ എന്താ ഉദ്ദേശിക്കുന്നത് എന്നു മനസ്സിൽ ആയി , അതൊന്നും നടക്കില്ല, ഒന്നാമത് അവൾ എന്റെ മുതലാളി യുടെ മോളു പിന്നെ വേറെ മതവിശ്വാസികളും, പിന്നെ വേറെ കാര്യം അവൾക്കു എന്നെ ഇഷ്ടം ആയിരിക്കില്ല എന്നുള്ളത് "
ഞാൻ അവളോട് പറഞ്ഞു.
എന്റെ എല്ലാ കാര്യങ്ങളും സനക്ക് അറിയാം. നെസിയെ എനിക്ക് ഇഷ്ടം ആണെന്ന് ഉള്ളത് വരെ.
"മനുഷ്യർ എല്ലാം ഒന്നാണ് എന്നു പറയാറുള്ള ചേട്ടൻ തന്നെ മതം വിശ്വാസത്തിന്റെ പേരും പറഞ്ഞു പ്രണയം മാറ്റി വെക്കുക ആണൊ? "
"എന്റെ മനസ്സ് പോലെ അല്ലല്ലോ മറ്റുള്ളവരുടെ , എനിക്ക് എല്ലാവരും തുല്യരാണ് എല്ലാവരോടും ബഹുമാനവും ആണു . പക്ഷെ എല്ലാവരും അങ്ങനെ കരുതണം എന്നു ഇല്ലല്ലോ എന്റെ ചിന്തഗതി ആവില്ലല്ലോ അവളുടെ "
ഞാൻ പറഞ്ഞു നിർത്തി.
"ഉം , അതും ശെരിയാ, പക്ഷെ നെസിക്ക് ചേട്ടനോട് എന്തോ പ്രതേക്യം അടുപ്പം ഉള്ള മാതിരി ആണു
💬 Comments
View all comments