0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 536

കാൾ എനിക്ക് വന്നു അവളുടെ ക്ലാസ്സ്‌ കഴിഞ്ഞു എന്നു പറഞ്ഞു കൊണ്ട് , ഞാൻ വേഗം കാറും എടുത്തു ആദ്യം നൂറയുടെ സ്കൂളിലേക്ക് വിട്ടു അവൾക്കു മൂന്നര വരെ ക്ലാസ്സ്‌ ഒള്ളു ,

ഞാൻ കാറും കൊണ്ട് അവളുടെ സ്കൂളിനു മുൻപിൽ എത്തിയപ്പോഴേക്കും നൂറാ സ്കൂൾ ഗേറ്റിനു മുൻപിൽ എന്നെ പ്രതീഷിച്ചു നില്പുണ്ടായിരുന്നു .

ഞാൻ അവളുടെ അടുത്ത് കൊണ്ട് കാർ നിർത്തി, നൂറാ വന്നു കാറിൽ കയറി .

"അഖിലേട്ടാ ഇത്താത്തയെ വിട്ടിൽ ആക്കിയോ "

കാറിൽ കയറി ഇരുന്നുകൊണ്ട് നൂറാ ചോദിച്ചു.

"ഇല്ല, ഇപ്പോ നെസി വിളിച്ചിരുന്നു ക്ലാസ്സ്‌ കഴിഞ്ഞു എന്നു പറഞ്ഞു "

"ഉം. എന്നാ നമുക്ക് അങ്ങോട്ടേക്ക് പോകാം അല്ലെ "

"ഉം പോകാം, "

ഞാൻ അതും പറഞ്ഞു കാർ റോഡിലേക്ക് ഇറക്കി ,

"അഖിലേട്ടാ . "

നൂറാ വിളിച്ചു.

"ഉം "

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

"അതെ ഹാപ്പി ബർത്ത് ഡേ ട്ടോ "

അവൾ പറഞ്ഞു.

"ഉം താങ്ക്സ് "

"രാവിലെ പറയണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല "

"ഉം എന്തെ "

"ഞാൻ പറഞ്ഞാൽ പിന്നെ ഈ സമ്മാനം ഞാൻ തന്നെ തരേണ്ടി വരും "

നെസി സമ്മാനം ആയി തന്ന എന്റെ കൈയിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു,

"അതെന്താ നൂറാ,"

"അതു ഒന്നുല്യാ. "

"ങ്ങേ, എന്താണെന്നു വെച്ചാൽ പറ നൂറാ "

"അതു എല്ലാ പ്രാവിശ്യവും ഞാൻ അല്ലെ ചേട്ടന് ഗിഫ്റ്റു ഓക്കേ തരുന്നത് ഇന്ന്

💬 Comments

View all comments