Chapter Title : സ്നേഹനൊമ്പരം 2 [AKH]
ചോദിച്ചു.
"ആ അതു തന്നെ , ഇന്നാള് സനേച്ചി വന്നപ്പോൾ ചേട്ടൻ സനേച്ചി ക്ക് വാങ്ങിച്ചു കൊടുത്തില്ലേ പൊറോട്ട കൊത്തി നുറുക്കിയ മാതിരിയും അതിൽ മുട്ടയും മറ്റും ചേർത്ത് ഉള്ള ഒരു ഫുഡ്, "
"കൊത്ത് പൊറോട്ട ആണൊ "
"ആ അതു തന്നെ , അന്ന് സനേച്ചി ഞങ്ങൾക്കും കുറച്ചു തന്നിരുന്നു, അന്ന് അതു കഴിച്ചതിൽ പിന്നെ അതു വീണ്ടും കഴിക്കണം എന്നു ഒരു മോഹം.വാപ്പച്ചി യോട് പറഞ്ഞാൽ അങ്ങനത്തെ കടയിൽ ഒന്നും കൊണ്ടൊകില്ല . ചേട്ടന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ ഞങ്ങളുടെ ഈ ആഗ്രഹം സാധിച്ചു തരോ ? "
നൂറാ ചോദിച്ചു.
"പിന്നെന്താ എപ്പോ സാധിച്ചുന്ന് ചോദിച്ചാൽ പോരെ, അടുത്ത നല്ലൊരു തട്ടുകടയിൽ തന്നെ കയറാം നമുക്ക് അവിടെ ഇരുന്നു ചൂടോടെ തന്നെ കൊത്തുപൊറോട്ട യും അകത്തു ആകാം പോരെ , "
ഞാൻ പറഞ്ഞത് കേട്ടപ്പോൾ രണ്ടുപേരുടെയും മുഖം പ്രസന്നം ആയി.
എനിക്ക് അതു കണ്ടപ്പോൾ സന്തോഷം ആയി ഞാൻ അടുത്ത കട നോക്കി വണ്ടി ഓടിക്കാൻ തുടങ്ങി അവസാനം ഒരു തട്ടുകടയുടെ അടുത്ത് കാർ നിർത്തി.
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി ആ തട്ടുകടയുടെ അടുത്തേക്ക് നടന്നു .
ഒരു ഉന്തുവണ്ടിയിൽ ഷീറ്റ് കൊണ്ട് കെട്ടിയ നിലയിൽ ആയിരുന്നു തട്ടുകട . അതിനു അടുത്തായി ആൾക്കാർക്ക് ഇരുന്നു കഴിക്കാൻ ആയി ടേബിളുകൾ കിടക്കുന്നു. മൂന്നാല് ടേബിൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു . അതും ഓരോ ടേബിളിനും ഓരോ കുടയുടെ തണലും.. നല്ല ഭംഗി ഉണ്ടായിരുന്നു അതു കാണാൻ . സമയം നാലു മണി ആകുന്നുണ്ടയൊള്ളു അതിനാൽ ആളുകൾ അധികം ഉണ്ടായിരുന്നില്ല . ആറുമണി ക്കും ഏഴുമണിക്കും ഒക്കെ ആണു നല്ല തിരക്ക് ഉണ്ടാകാറുള്ളത്.
ഇളം വെയിലും നല്ല കാലാവസ്ഥയും ആയിരുന്നു അവിടെ .
ഞാൻ നെസിയെയും നൂറയെയും കൂട്ടി ഒരു ടേബിളിനു ചുറ്റുമുള്ള കസേരയിൽ ഇരുന്നു.
"ചേട്ടാ എന്താ കഴിക്കാൻ എടുകേണ്ടത്?? "
ഒരു നല്ല മാധുര്യം ഉള്ള സൗണ്ട് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഒരു സുന്ദരി കൂട്ടി ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. നൂറ യുടെ പ്രായം കാണൂകയൊള്ളു. ഒരു പട്ടുപാവാട ഒക്കെ ഇട്ട് ഒരു സുന്ദരി കൂട്ടി.
അവൾ ഞങ്ങളുടെ അടുത്ത് വന്നു നിന്നു വീണ്ടും എന്താ വേണ്ടത് എന്നർത്ഥത്തിൽ നോക്കി.
"നിങ്ങൾ ഇഷ്ടം ഉള്ളത് പറഞ്ഞോള്ളൂ എന്നർത്ഥത്തിൽ "
💬 Comments
View all comments