0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 259

വാങ്ങിച്ചാലോ "

നൂറാ ചോദിച്ചു.

"ഇന്ന് വേണോ നൂറാ. "

നെസി ചോദിച്ചു "

"അതെന്താ ഇത്താ "

നൂറാ നെസിയോട് ചോദിച്ചു.

അതിനുത്തരം ഒന്നും നെസി പറയുന്നത് കേൾകാതിരുന്ന ഞാൻ മിററിലൂടെ നെസിയെ നോക്കി അപ്പോ അവൾ നൂറയോട് ആംഗ്യഭാഷയിലൂടെ സംസാരിക്കുന്നു.

അവളുടെ പ്രവർത്തികൾ കണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിൽ ആയി .

എന്നെ കൊണ്ട് പൈസ ചിലവാക്കാൻ അവൾക്കു മടി ആണെന്ന് , എന്റെ കഷ്ടപ്പാട് അറിയാവുന്ന അവൾ നൂറയെ ചിലവിന്റെ കാര്യത്തിൽ നിന്നും പിന്മാറ്റാൻ ശ്രമിക്കുന്നു . എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ

"അഖിലേട്ടാ അല്ലെങ്കിൽ ഇന്ന് വേണ്ടാ പിന്നിട് എപ്പോഴെങ്കിലും അഖിലേട്ടൻ ചെയ്താൽ മതി ചിലവ് "

നൂറാ പറഞ്ഞു.

"അതെന്താ നൂറാ ചിലവ് ഇന്ന് വേണ്ടേ ,?. "

ഞാൻ ചോദിച്ചു .

"ഉം വേണ്ടാ അഖിലേട്ടാ "

"എന്റെൽ പൈസ ഇല്ലെന്നു കരുതി ആണൊ നിങ്ങൾ ചിലവിന്റെ കാര്യം മാറ്റി വെക്കുന്നത് "

ഞാൻ ചോദിച്ചു.

"ഹേയ് അതുകൊണ്ട് ഒന്നും അല്ല "

നെസി ചാടി കയറി പറഞ്ഞു.

"എന്നോട് നുണ പറയേണ്ട നെസി നിങ്ങൾ ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്നത് ഞാൻ മിററിലൂടെ ശ്രദ്ധിച്ചിരുന്നു . നിങ്ങൾ പൈസയെ ഓർത്ത് വറീഡ് ആകേണ്ടാ, ഞാൻ ചെലവ് ചെയാം എന്നു പറഞ്ഞത് എന്റെ സന്തോഷത്തിനു ആണു. നിങ്ങൾ രണ്ടാളും എന്തു വേണം എന്നു മാത്രം പറഞ്ഞാൽ മതി "

ഞാൻ പറഞ്ഞു നിർത്തി.

"എന്നാൽ ശെരി അഖിലേട്ടന്റെ ഇഷ്ടം "

നെസി പറഞ്ഞു.

"എന്നാൽ അടുത്തുള്ള ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ കയറാം "

ഞാൻ പറഞ്ഞു.

"അഖിലേട്ടാ എനിക്ക് ഒരു ആഗ്രഹം ഉണ്ട്? "

നൂറാ ആണ് ചോദിച്ചത്.

"പറ നൂറാ "

"എനിക്ക് മാത്രം അല്ല നെസിത്താ ക്കും ഉണ്ട് ആ ആഗ്രഹം. "

"ഉം പറ രണ്ടുപേരുടെയും ആഗ്രഹം എന്നെ കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ സാധിച്ചു തരാം "

ഞാൻ പറഞ്ഞു.

"രണ്ടു പേർക്കും ഒരു ആഗ്രഹം തന്നെ ആണു "

"ഉം "

"അതെ ഈ വലിയ റെസ്റ്റോറന്റിൽ ഒക്കെ കയറി മടുത്തു. അഖിലേട്ടനു പറ്റുക ആണെങ്കിൽ ഞങ്ങളെ റോഡ് സൈഡിൽ ഉള്ള ഈ ഉന്തുവണ്ടിയിൽ ഒക്കെ പാചകം ചെയുന്ന കടയിൽ ഞങ്ങളെ കൊണ്ടോകമോ."

നൂറാ ചോദിച്ചു.

"തട്ടുകട ആണൊ ഉദ്ദേശിച്ചത് നൂറാ "

ഞാൻ

💬 Comments

View all comments