0%

Chapter Title : സ്നേഹനൊമ്പരം 2 [AKH]

Author : Akh Read All Parts 536

ഉണ്ടായിരുന്നു ള്ളൂ ചേട്ടൻ നെസിത്ത യെ ഇഷ്ടപെടുന്നു എന്നു. ഇപ്പോൾ അതു ഉറപ്പിച്ചില്ലേ, "

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"നൂറാ ഞാൻ വേണോന്നു വെച്ചിട്ടല്ല നെസിയെ എനിക്ക് എന്തോ ഇഷ്ടം ആണു ഇതൊന്നും ശെരിയല്ല എന്നു അറിയാം എന്നാലും എന്റെ മനസ്സ് അറിയാതെ ആ പാതയിലൂടെ സഞ്ചരിച്ചു പോകുന്നു . "

ഞാൻ പറഞ്ഞു.

"ഉം ഞാൻ ഇത്താത്ത യോട് പറയട്ടെ? ഈ രോഗത്തിന് ഉള്ള മരുന്ന് ഇത്താത്ത യുടെ കൈയിൽ കാണും , ഡ്രൈവർ ആയി വന്നിട്ട് മുതലാളി യുടെ മോളെ തന്നെ പ്രേമിക്കുന്നോ,??? "

അത്ര നേരം ചിരിച്ചോണ്ട് ഇരുന്ന നൂറാ അതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു സീരിയസ് ഭാവം ആയിരുന്നു .

"ചതിക്കല്ലേ നൂറാ, ഇതൊന്നും നെസി യോട് പറയല്ലേ എന്റെ ജോലി...? "

ഞാൻ ചെറു പേടിയോടെ പറഞ്ഞു, നൂറായുടെ മുഖഭാവം ശെരിക്കും എന്നെ ഞെട്ടിച്ചു.

"ഉം. ഞാൻ ഒന്നു ആലോചിക്കട്ടെ, "

അവൾ പറഞ്ഞു.

"നൂറാ പ്ലീസ്.. "

"ഉം "

അവൾ ഒന്നു മൂളിയതിന് ശേഷം പുറത്തെ കാഴച്ചക്കളിലേക്ക് കണ്ണും നട്ട് ഇരുന്നു.

ഞാൻ പിന്നിട് അതെ പറ്റി ഒന്നും അവളോട്‌ സംസാരിച്ചില്ല .

അങ്ങനെ ഞങ്ങളുടെ കാർ നെസിയുടെ കോച്ചിങ് സെന്ററിന്റെ ഗേറ്റ് നു മുൻപിൽ എത്തി .

ഞാൻ കാർ അകത്തേക്ക് കയറ്റാൻ തുടങ്ങവേ .

"ദേ നെസിത്താ "

നൂറാ അടുത്തുള്ള ബസ്‌ സ്റ്റോപ്പിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

ഞാൻ നോക്കിയപ്പോൾ നെസി ഞങ്ങളെയും കാത്ത് ബസ്‌ സ്റ്റോപ്പിൽ നില്കുന്നു .

ഞാൻ

💬 Comments

View all comments